ജി​ല്ല​യി​ലെ ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Thursday, June 10, 2021 9:53 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 16 വ​രെ ലോ​ക്ഡൗ​ണ്‍ ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി.
റേ​ഷ​ൻ ക​ട​ക​ൾ, പ​ല​ച​ര​ക്ക്, പ​ഴം, പ​ച്ച​ക്ക​റി, പാ​ലും പാ​ലു​ത്പ്പ​ന്ന​ങ്ങ​ളും, മാം​സം, മ​ത്സ്യം, വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള തീ​റ്റ​ക​ൾ, റ​ബ​ർ ട്രേ​ഡിം​ഗ് ക​ട​ക​ൾ, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ എ​ന്നി​വ​യ്ക്ക് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ രാ​ത്രി 7.30 വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം. ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ​യ്ക്ക് ഹോം ​ഡെ​ലി​വ​റി, പാ​ഴ്സ​ൽ എ​ന്നി​വ​യ്ക്ക് മാ​ത്ര​മാ​യി രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ രാ​ത്രി 7.30 വ​രെ പ്ര​വ​ർ​ത്തി​ക്കാം. ക​ള്ള് ഷാ​പ്പു​ക​ൾ പാ​ഴ്സ​ൽ സ​ർ​വീ​സി​ന് മാ​ത്ര​മാ​യി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​റ്റ് എ​ൻ​ജി​നി​യ​ർ​മാ​ർ, സൂ​പ്പ​ർ വൈ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് വീ​ടു​ക​ളി​ൽ നി​ന്നും ജോ​ലി സ്ഥ​ല​ത്തേ​ക്കും തി​രി​കെ​യും അ​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ​യോ അം​ഗീ​കാ​ര പ​ത്ര​ത്തി​ന്‍റെ​യോ അ​ടി​സ്ഥാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാം.​ തു​ണി​ക്ക​ട​ക​ൾ, ജ്വ​ല്ല​റി​ക​ൾ, സ്റ്റേ​ഷ​ന​റി, ക​ണ്ണ​ട, കേ​ൾ​വി ഉ​പ​ക​ര​ണം, സ്ത്രീ ​ശു​ചി​ത്വ വ​സ്തു​ക്ക​ൾ, ചെ​രി​പ്പ് എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, ബു​ക്ക് സ്റ്റാ​ൾ, റി​പ്പ​യ​റിം​ഗ് ക​ട​ക​ൾ​ക്കും വാ​ഹ​ന ഷോ​റൂ​മു​ക​ൾ വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കും ഇ​ന്ന് രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം.​
ബാ​ങ്കു​ക​ൾ, ധ​ന​കാ​ര്യ, പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം. നാ​ളെ​യും മ​റ്റ​ന്നാ​ളും ക​ർ​ശ​ന ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.​ ഈ ദി​വ​സ​ങ്ങ​ളി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, കോ​ർ​പ്പ​റേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ​യും ഓ​ഫീ​സു​ക​ൾ​ക്ക് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും, വ്യ​ക്തി​ക​ൾ​ക്കും ഡ്യൂ​ട്ടി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് യാ​ത്ര ചെ​യ്യാം.
വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ, ക​ന്പ​നി​ക​ൾ മു​ത​ലാ​യ​വ​യ്ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ഉ​ണ്ടാ​യി​രി​ക്കും. ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കും, ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്ര ചെ​യ്യാം.​ രോ​ഗി​ക​ൾ, അ​ടി​യ​ന്ത​ര ചി​കി​ൽ​സ ആ​വ​ശ്യ​മാ​യ വ്യ​ക്തി​ക​ൾ, കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി യാ​ത്ര ചെ​യ്യു​ന്ന വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ​ക്ക് അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യാ​ത്രാ​നു​മ​തി ല​ഭി​ക്കും.​
ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, പ​ല​ച​ര​ക്ക്, പ​ഴം - പ​ച്ച​ക്ക​റി, പാ​ലും പാ​ലു​ത്പ്പ​ന്ന​ങ്ങ​ളും, ക​ള്ള്, മാം​സം, മ​ൽ​സ്യം എ​ന്നി​വ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം.​ ഹോം ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. റെ​സ്റ്റോ​റ​ന്‍റു​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ​യ്ക്ക് ഹോം ​ഡെ​ലി​വ​റി, പാ​ഴ്സ​ൽ സ​ർ​വീ​സി​ന് മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാം.​ ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ഉ​ണ്ട്.