എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ 45 ലി​റ്റ​ർ​കോ​ട പി​ടി​കൂ​ടി
Thursday, June 10, 2021 9:53 PM IST
മൂ​ല​മ​റ്റം: ഓ​പ്പ​റേ​ഷ​ൻ ലോ​ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 45 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.
പു​ത്തേ​ട് വ​ല​കെ​ട്ട് ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന ത​റ​പ്പേ​ൽ ക​ണ്ണി​ക്ക​ൽ കു​ഞ്ഞാ​പ്പ​ൻ എ​ന്നു വി​ളി​ക്കു​ന്ന ജ​യ്മോ​ന്‍റെ വീ​ട്ടി​ലെ വി​റ​കു​പു​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കോ​ട​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 10 ലി​റ്റ​റി​ന്‍റെ​യും 35 ലി​റ്റ​റി​ന്‍റെ​യും പ്ലാ​സ്റ്റി​ക് കാ​ന്നാ​സു​ക​ളി​ലാ​ണ് കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ജെ​യ്മോ​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്തു.​
എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്പോ​ൾ പ്ര​തി സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​റ​സ്റ്റു​ചെ​യ്യാ​നാ​യി​ല്ല.​ പു​ത്തേ​ട്, ക​ണ്ണി​ക്ക​ൽ, വ​ല​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് വാ​ൻ​തോ​തി​ൽ ചാ​രാ​യ വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു എ​ക്സൈ​സ് പ​രി​ശോ​ധ​ന.