പാ​ല​ത്തി​ന്‍റെ കൈ​വ​രി അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Thursday, June 10, 2021 9:53 PM IST
മു​ട്ടം: തൊ​ടു​പു​ഴ- മൂ​ല​മ​റ്റം സം​സ്ഥാ​ന പാ​ത​യി​ൽ ശ​ങ്ക​ര​പ്പി​ള്ളി ജം​ഗ്ഷ​നു സ​മീ​പം പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്നു.
മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന ശ​ങ്ക​ര​പ്പി​ള്ളി തോ​ടി​നു കു​റു​കെ​യാ​ണ് ഈ ​പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന തി​ര​ക്കേ​റി​യ പാ​ത​യാ​ണി​ത്. പാ​ല​ത്തി​ന്‍റെ താ​ഴെ ആ​ഴ​മേ​റി​യ ഭാ​ഗ​മാ​ണ്.
കൈ​വ​രി പാ​ല​ത്തി​ൽ നി​ന്നും വേ​ർ​പെ​ട്ട് നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ്. വാ​ഹ​ന​ങ്ങ​ൾ കൈ​വ​രി​യി​ൽ ത​ട്ടി​യാ​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന കൈ​വ​രി​യു​ടെ അ​പ​ക​ടാ​വ​സ്ഥ മാ​റ്റ​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.