കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്കുപ​രി​ക്ക്
Friday, June 11, 2021 9:46 PM IST
അ​റ​ക്കു​ളം: തൊ​ടു​പു​ഴ - പു​ളി​യ​ൻ​മ​ല സം​സ്ഥാനപാതയിൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടുമ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ സു​ൽ​ത്താ​ൻ ഫി​ഷ​റീ​സ് ഉ​ട​മ കു​ഴി​മ​ണ്ഡ​പ​ത്തി​ൽ സ​ലിം (43), ഡ്രൈ​വ​ർ പ​ള്ള​ത്തു​പ​റ​ന്പി​ൽ സു​ഫി​യാ​ൻ (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ പോ​യി തി​രി​ച്ച് വ​രു​ന്ന വ​ഴി ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടു​ക്കി റോ​ഡി​ൽ നി​ന്ന് മൈ​ലാ​ടി റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് വാ​ഹ​നം ഉ​യ​ർ​ത്തി​യാ​ണ് അ​ടി​യി​ൽ​പ്പെ​ട്ട സ​ലി​മി​നെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം ത​ല​ക്ക് പ​രി​ക്കേ​റ്റ​തി​നാ​ൽ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​ഞ്ഞാ​ർ എ​സ്ഐ പി.​എം.​ബാ​ബു​വും സം​ഘ​വും മൂ​ല​മ​റ്റം ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി റോ​ഡി​ലെ ത​ട​സം നീ​ക്കി. ഒ​രു മ​ണി​ക്കൂ​റോ​ളം വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.