ലോ​ക് ഡൗ​ണിൽ ഇ​ള​വ്; ടൗ​ണു​ക​ളി​ൽ ജ​ന​പ്ര​ള​യം
Friday, June 11, 2021 9:48 PM IST
ക​ട്ട​പ്പ​ന: ലോ​ക്ഡൗ​ണി​ൽ ഒ​രു​ദി​വ​സം ഇ​ള​വ് ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് ആ​ളു​ക​ൾ നി​യ​ന്ത്ര​ണം​വി​ട്ട് നി​ര​ത്തി​ലി​റ​ങ്ങി. ക​ട്ട​പ്പ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ടൗ​ണു​ക​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ര​ക്കാ​യി​രു​ന്നു അ​ധി​കം.

ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ കൈ​യ​ട​ക്കി. ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​രു ബ​സ് മാ​ത്ര​മേ സ്റ്റാ​ൻ​ഡു പി​ടി​ച്ചി​രു​ന്നു​ള്ളൂ. ബാ​ക്കി​യു​ള്ള സ്ഥ​ലം മു​ഴു​വ​നാ​യും കാ​റും ബൈ​ക്കും ഒ​ട്ടോ​റി​ക്ഷ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞു. വാ​ഹ​ന​ത്തി​ര​ക്ക് ഏ​റി​യ​തോ​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന പോ​ലീ​സും ന​ന്നെ ക​ഷ്ട​പ്പെ​ട്ടു.

മേ​യ് എ​ട്ടി​ന് ആ​രം​ഭി​ച്ച ലോ​ക്ഡൗ​ണ്‍ 34 ദി​വ​സം പി​ന്നി​ട്ട സ​മ​യ​ത്താ​ണ് ഇ​ള​വു​ന​ൽ​കി​യ​ത്. ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ തു​ണി​ക്ക​ട​ക​ൾ, ജ്വ​ല്ല​റി​ക​ൾ, ചെ​രു​പ്പ് ക​ട​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന​തോ​ടെ​യാ​ണ് തി​ര​ക്കും വ​ർ​ധി​ച്ച​ത്. മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​മാ​ന്യം ന​ല്ല തി​ര​ക്കാ​യി​രു​ന്നു.