ലോ​ക ര​ക്ത​ദാ​താ ദി​നം ആ​ച​രി​ക്കും
Sunday, June 13, 2021 12:20 AM IST
തൊ​ടു​പു​ഴ: ലോ​ക ര​ക്ത​ദാ​താ ദി​ന​മാ​യ നാ​ളെ ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. നാ​ളെ രാ​വി​ലെ 11-ന് ​ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് നി​ർ​വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ര​ക്ത​ദാ​ന ക്യാ​ന്പ്, ര​ക്ത​ദാ​താ​ക്ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.
നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് തൊ​ടു​പു​ഴ ഐ​എം​എ ബ്ല​ഡ് ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പും ദാ​താ​ക്ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്യും.