നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ്; ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം നി​ർ​ത്തി
Tuesday, June 15, 2021 10:14 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു.
നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ കെ​ട്ടി​ട​ങ്ങ​ളും മ​റ്റും നി​ർ​മി​ച്ചു​വ​രി​ക​യാ​ണ്. ഇ​വി​ടെ ജോ​ലി​ചെ​യ്തി​രു​ന്ന​വ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യ​ത്. 65 തൊ​ഴി​ലാ​ളി​ക​ളി​ൽ 42 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. അ​നൂ​പ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
പ​ത്തു​ദി​വ​സം മു​ന്പ് 15 തൊ​ഴി​ലാ​ളി​ക​ളെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കി​യി​രു​ന്നു. ഇ​തി​ൽ പ​ത്തു​പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​വ​രെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​ക​യും മ​റ്റു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന 50 പേ​ർ​ക്ക് ശ​നി​യാ​ഴ്ച ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ 32 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്.
കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഹൈ​റ്റ്സി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല. എ​ന്നാ​ൽ ഇ​വ​ർ എ​റ​ണാ​കു​ളം കേ​ന്ദ്ര​മാ​യ സ്വ​കാ​ര്യ നി​ർ​മാ​ണ ക​ന്പ​നി​ക്ക് സ​ബ്കോ​ണ്‍​ട്രാ​ക്ട് ന​ൽ​കി​യി​രു​ന്നു. ഇ​വ​രു​ടെ തൊ​ഴി​ലാ​ളി​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​നാ​ൽ ജോ​ലി തു​ട​രാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ക​രാ​റു​കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​ന്നാ​ൽ മാ​ത്ര​മേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.