ത​പാ​ൽ സോ​ർ​ട്ടിം​ഗ് ഓ​ഫീ​സ് തു​റ​ക്ക​ണം
Tuesday, June 15, 2021 10:22 PM IST
തൊ​ടു​പു​ഴ: ടി​ബി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​എം​എ​സ് സോ​ർ​ട്ടിം​ഗ് ഓ​ഫീ​സ് കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ത​പാ​ൽ സ്വീ​ക​രി​ക്കാ​തെ 15 ദി​വ​സ​ത്തി​ല​ധി​ക​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും അ​സൗ​ക​ര്യ​മാ​യ​തി​നാ​ൽ പ​ഴ​യ​രീ​തി​യി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജ്യോ​തി മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തു​മൂ​ലം ഹെ​ഡ്പോ​സ്റ്റോ​ഫീ​സി​ൽ ത​പാ​ൽ ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ജ​ന​ങ്ങ​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള ആ​ർ​എം​എ​സ് സോ​ർ​ട്ടിം​ഗ് ഓ​ഫീ​സ് അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ലാ ചെ​യ​ർ​മാ​ൻ ടോം ​ചെ​റി​യാ​ൻ, പ്ര​സി​ഡ​ന്‍റ് ബി​നു കീ​രി​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ബി​ജു ന​ന്ദി​ല​ത്ത്, മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത്വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ബി.​താ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.