മു​രി​ക്കാ​ശേ​രി -പെ​രി​യാ​ർ വാ​ലി -പ​കു​തി​പ്പാ​ലം റോ​ഡു​നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്
Wednesday, June 16, 2021 10:10 PM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മു​രി​ക്കാ​ശേ​രി -പെ​രി​യാ​ർ വാ​ലി -പ​കു​തി​പ്പാ​ലം റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ച റോ​ഡി​ന്‍റെ ഒ​രു​കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ന്ന​ത്.

ഇ​രു​പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കു​ടി​യേ​റ്റ കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഹൈ​റേ​ഞ്ചി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണ് മു​രി​ക്കാ​ശേ​രി -തേ​ക്കി​ൻ​ത​ണ്ട് -പെ​രി​യാ​ർ​വാ​ലി -പ​കു​തി​പ്പാ​ലം റോ​ഡ്. ഒ​ൻ​പ​തു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഈ ​റോ​ഡി​ന്‍റെ ആ​റ​ര കി​ലോ​മീ​റ്റ​ർ വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലും ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലു​മാ​ണ്.

വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ​പെ​ടു​ന്ന ഭാ​ഗം ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. ബാ​ക്കി​യു​ള്ള ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട​ര​കി​ലോ​മീ​റ്റ​ർ ഭാ​ഗം പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ്‍ സ​ഡ​ക് യോ​ജ​ന​യി​ൽ​പെ​ടു​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്.

പെ​രി​യാ​ർ​വാ​ലി ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും അ​സു​ഖ​ങ്ങ​ൾ പി​ടി​പെ​ട്ടാ​ൽ പ്ര​ധാ​ന റോ​ഡു​വ​രെ എ​ടു​ത്തു​കൊ​ണ്ടു വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്. കു​ട്ടി​ക​ളെ സ്കൂ​ളി​ൽ​വി​ട്ടാ​ൽ അ​വ​ർ തി​രി​ച്ചെ​ത്തും​വ​രെ ര​ക്ഷി​താ​ക്ക​ളു​ടെ ഉ​ള്ളി​ൽ ആ​ധി​യാ​ണ്. മ​ഴ​പെ​യ്താ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത കൂ​ടി​യ പ്ര​ദേ​ശം കൂ​ടി​യാ​ണി​വി​ടം.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.