കാ​ട്ടാ​ന​ശ​ല്യം ഒ​ഴി​യാ​തെ മാ​ങ്കു​ള​ത്തെ ജാ​ന​വാ​സ​മേ​ഖ​ല​ക​ൾ
Wednesday, June 16, 2021 10:10 PM IST
അ​ടി​മാ​ലി: കാ​ട്ടാ​ന ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ. ജ​ന​വാ​സ മേ​ഖ​ല​ക​ളാ​യ പെ​രു​ന്പ​ൻ​കു​ത്ത്, കോ​ഴി​യി​ള​ക്കു​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. തെ​ങ്ങ്, ക​മു​ക്, കൊ​ക്കോ തു​ട​ങ്ങി വി​വി​ധ വി​ള​ക​ൾ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു.
വേ​ന​ൽ​കാ​ല​ത്ത് തീ​റ്റ​യും വെ​ള്ള​വും ല​ഭി​ക്കാ​തെ​വ​രു​ന്പോ​ൾ ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ക പ​തി​വാ​ണെ​ങ്കി​ലും മ​ഴ​ക്കാ​ല​മാ​രം​ഭി​ച്ചി​ട്ടും കാ​ട്ടാ​ന​ശ​ല്യം ഒ​ഴി​യാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്.
മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ച​യ​ത്ത് പ​രി​ധി​യി​ൽ​വ​രു​ന്ന ആ​ന​ക്കു​ളം, താ​ളു​ങ്ക​ണ്ടം, ക​വി​ത​ക്കാ​ട്, മു​നി​പാ​റ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലും കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ന​ഷ്ടം വ​രു​ത്തു​ക​യാ​ണ്.
കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശ​വാ​സി​ക​ളും​ചേ​ർ​ന്ന് വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​റു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യി കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നും വി​ട്ടൊ​ഴി​യാ​റി​ല്ല. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യാ​ൽ മാ​ത്ര​മേ പ്ര​ദേ​ശ​ത്തെ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ.