മൊ​ബൈ​ൽ ഫോ​ണു​ക​ൾകൈ​മാ​റി
Wednesday, June 16, 2021 10:10 PM IST
തൊ​മ്മ​ൻ​കു​ത്ത്: മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ അ​ഭാ​വം​മൂ​ലം ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ർ​ഡം​ഗം ബി​ബി​ൻ അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ൾ കൈ​മാ​റി. തൊ​മ്മ​ൻ​കു​ത്ത് എ​കെ​സി​സി യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ട​ക്കേ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി മാ​റാ​ട്ടി​ൽ, സോ​ജ​ൻ ജോ​സ​ഫ്, തോ​മ​സ് ഇ​രു​പു​ളം​കാ​ട്ടി​ൽ, തൊ​മ്മ​ൻ​കു​ത്ത് മു​ഹ്മ​യു​ദീ​ൻ ജു​മാ​മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ബാ​സ് റാ​വു​ത്ത​ർ, അ​ൻ​സാ​ർ സു​ലൈ​മാ​ൻ, നി​സ​ൽ സ​ലിം, മു​ഹ​മ്മ​ദ് ഹു​സൈ​ൻ എ​ന്നി​വ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ്ര​വാ​സി​ക​ളെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഫോ​ണു​ക​ൾ സ​മ്മാ​നി​ച്ച​ത്.

കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്കം
മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലും

തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷ, പ്ര​കൃ​തി​ക്ഷോ​ഭ മു​ന്നൊ​രു​ക്ക​ങ്ങ​ൾ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ കാ​ണു​ന്ന അ​സ്വാ​ഭാ​വി​ക രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ട​മ​ക​ൾ അ​താ​തു മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ടു​ചെ​യ്യ​ണം. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ അ​തേ​ദി​വ​സം​ത​ന്നെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9495796944, 9188522483.