വ്യാ​പാ​രി നേ​താ​ക്ക​ൾ ഇ​ന്ന് ചെ​റു​തോ​ണി​യി​ൽ സ​മ​രം ന​ട​ത്തും
Wednesday, June 16, 2021 10:10 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​ല്ലാ​വി​ഭാ​ഗം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ൾ ഇ​ന്ന് ചെ​റു​തോ​ണി​യി​ൽ സ​മ​രം ന​ട​ത്തും.
ലോ​ണു​ക​ൾ​ക്ക് മോ​റ​ട്ടോ​റി​യ​വും പ​ലി​ശ​യി​ള​വും അ​നു​വ​ദി​ക്കു​ക, ജി​എ​സ്ടി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് മൂ​ന്നു​മാ​സ​ത്തേ​ക്കെ​ങ്കി​ലും സാ​വ​കാ​ശം അ​നു​വ​ദി​ക്കു​ക, ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക, സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​തി​സ​ന്ധി​ഘ​ട്ടം ത​ര​ണം​ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, വ്യാ​പാ​രി​ക​ൾ എ​ടു​ക്കേ​ണ്ട എ​ല്ലാ ലൈ​സ​ൻ​സു​ക​ൾ​ക്കും പ്ര​തി​സ​ന്ധി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഫീ​സു​ക​ൾ ഇ​ള​വു​ചെ​യ്യു​ക മു​ത​ലാ​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.
മ​ഹാ​പ്ര​ള​യ​ങ്ങ​ൾ, നോ​ട്ട് നി​രോ​ധ​നം, ജി​എ​സ്ടി മു​ത​ലാ​യ പ്ര​തി​സ​ന്ധി​ക​ളി​ൽ​പെ​ട്ട് ഉ​ഴ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്ന ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന ആ​ഘാ​തം വ​ള​രെ വ​ലു​താ​ണ്. കു​റേ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​പ്പോ​യി. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്ക​ത്താ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യ​ല്ല നാ​ട്ടി​ൽ കോ​വി​ഡ് പ​ക​രു​ന്ന​തെ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​നോ​പാ​ധി​യാ​യ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ സം​ര​ക്ഷി​ച്ചു​നി​ർ​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണം.
ബാ​ങ്കു​ക​ളി​ൽ​നി​ന്നും മ​റ്റു സ്വ​കാ​ര്യ, സ​ഹ​ക​ര​ണ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ക​ച്ച​വ​ട​ക്കാ​ർ എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ൾ​ക്ക് ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ പ​ലി​ശ ഒ​ഴി​വാ​ക്കു​ക​യും തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം ന​ൽ​കു​ക​യും വേ​ണം. ഇ​തു​മൂ​ലം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​രു​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യാ​ൽ അ​ത് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണം. തി​ര​ക്ക് വ​രാ​ത്ത​രീ​തി​യി​ൽ എ​ല്ലാ​ത്ത​രം ബി​സി​ന​സു​ക​ളും തു​റ​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​ക​ണം. ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ദീ​ർ​ഘി​പ്പി​ച്ച് തി​ര​ക്ക് ല​ഘൂ​ക​രി​ക്കാ​നും ന​ട​പ​ടി വേ​ണം.
ചെ​റു​തോ​ണി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്് ഏ​കോ​പ​ന​സ​മി​തി ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, ട്ര​ഷ​റ​ർ സ​ണ്ണി പൈ​ന്പി​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.