ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വ്: വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം
Wednesday, June 16, 2021 10:11 PM IST
തൊ​ടു​പു​ഴ: ഇ​ന്നു​മു​ത​ൽ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​ത് ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് താ​ത്ക്കാ​ലി​കാ​ശ്വാ​സ​മാ​യി.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ തു​റ​ക്കാ​മെ​ന്ന നി​ർ​ദേ​ശ​ത്തി​നു​പു​റ​മെ മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ഇ​തോ​ടെ ലോ​ക്ക്ഡൗ​ണ്‍​മൂ​ലം ക​ഴി​ഞ്ഞ​മാ​സം എ​ട്ടു​മു​ത​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നാ​കും.
ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ലോ​ക്ക് ഡൗ​ണ്‍ നീ​ണ്ടു​നി​ന്ന​ത് വ്യാ​പാ​ര മേ​ഖ​ല​യെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. അ​ന്പ​ത് ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ക​ട​ക​ളി​ൽ നി​യോ​ഗി​ക്കാ​മെ​ന്ന നി​ർ​ദേ​ശം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ദി​വ​സ​വേ​ത​ന​ക്കാ​രാ​യി ജോ​ലി​ചെ​യ്യു​ന്ന നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കും.
തു​ണി​ക്ക​ട​ക​ളും ജൂ​വ​ല​റി​ക​ളും സ്റ്റേ​ഷ​ന​റി ക​ട​ക​ളും തു​റ​ക്കാ​ൻ ഇ​ട​യ്ക്ക് അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു​മു​ത​ൽ മാ​ളു​ക​ൾ ഒ​ഴി​കെ മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ത് ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് താ​ത്ക്കാ​ലി​കാ​ശ്വാ​സ​മാ​കും. ക​ട​മു​റി​ക​ളു​ടെ വാ​ട​ക​പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു വ്യാ​പാ​രി​ക​ൾ.
സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ ആ​രം​ഭ​ഘ​ട്ടം​മു​ത​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച വി​ഭാ​ഗ​മാ​ണ് വ്യാ​പാ​ര മേ​ഖ​ല. ര​ണ്ടു​ത​വ​ണ​യാ​യി വ​ന്ന ലോ​ക്ക് ഡൗ​ണ്‍ വ്യാ​പാ​രി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പേ​രു​ടെ​യും ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. വ്യാ​പാ​രി​ക​ളി​ൽ കൂ​ടു​ത​ൽ​പേ​രും വാ​യ്പ​യെ​ടു​ത്തും മ​റ്റും ക​ച്ച​വ​ടം ആ​രം​ഭി​ച്ച​വ​രാ​ണ്. വാ​ട​ക്കെ​ട്ടി​ട​ങ്ങ​ളാ​ണ് കൂ​ടു​ത​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഇ​പ്പോ​ൾ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നോ വാ​ട​ക ന​ൽ​കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ.
നി​ല​വി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം തു​റ​ക്കാ​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നും ക​ര​ക​യ​റാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​തി​നോ​ട​കം​ത​ന്നെ പ​ല​രും ക​ട​ക്കെ​ണി​യി​ലാ​യി​ക്ക​ഴി​ഞ്ഞു. 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ല്ലാ​ദി​വ​സ​വും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും തു​റ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.
കൂ​ടാ​തെ വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.