ചേ​ന്പ​ളം മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ത​ക​രാ​ർ രൂ​ക്ഷം
Wednesday, June 16, 2021 10:13 PM IST
നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ളം മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ത​ക​രാ​ർ രൂ​ക്ഷം. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യി. അ​ഞ്ചു​മി​നി​ട്ടി​നു​ള്ളി​ൽ ര​ണ്ടും മൂ​ന്നും ത​വ​ണ​യാ​ണ് വൈ​ദ്യു​തി വ​ന്നു​പോ​കു​ന്ന​ത്. ഇ​തു​മൂ​ലം ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം ത​ക​രാ​റി​ലാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​മാ​യി​ട്ടാ​ണ് വൈ​ദ്യു​തി ത​ക​രാ​ർ രൂ​ക്ഷ​മാ​യ​ത്. ചേ​ന്പ​ള​വു​മാ​യി ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് നെ​ടു​ങ്ക​ണ്ടം സ​ബ് സ്റ്റേ​ഷ​ന്‍റെ അ​ക​ലം. ചേ​ന്പ​ളം ലൈ​നി​ൽ​നി​ന്നു​മാ​ണ് ഇ​ര​ട്ട​യാ​ർ, മ​ഞ്ഞ​പ്പാ​റ ലൈ​നു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ര​ട്ട​യാ​ർ ലൈ​നി​ലോ, മ​ഞ്ഞ​പ്പാ​റ ലൈ​നി​ലോ പെ​ട്ടെ​ന്ന് ത​ക​രാ​റു​ണ്ടാ​യാ​ൽ വൈ​ദ്യു​തി വി​ത​ര​ണ ഫീ​ഡ​ർ ഓ​ഫ് ചെ​യ്യും. മ​ഴ ക​ന​ത്ത​തോ​ടെ ത​ക​രാ​റും പ​തി​വാ​യി. ഇ​തോ​ടെ മേ​ഖ​ല ഒ​ന്നാ​കെ ഇ​രു​ട്ടി​ലാ​കും. ത​ട​സ​മു​ണ്ടാ​കു​ന്ന മേ​ഖ​ല മാ​ത്ര​മാ​യി ഓ​ഫ് ചെ​യ്യു​ന്ന സം​വി​ധാ​നം ചേ​ന്പ​ള​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ര​ട്ട​യാ​ർ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ക​രാ​ർ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ചേ​ന്പ​ള​ത്തെ എ​യ​ർ ബ്രേ​ക്ക് സ്വി​ച്ച് ഓ​ഫ് ചെ​യ്താ​ൽ മ​തി. ഓ​ഫ് ചെ​യ്യു​ന്പോ​ൾ ചേ​ന്പ​ളം​വ​രെ വൈ​ദ്യു​തി ത​ട​സം അ​നു​ഭ​വ​പ്പെ​ടി​ല്ല. എ​ന്നാ​ൽ ഈ ​സം​വി​ധാ​നം കെ ​എ​സ്ഇ​ബി ഉ​പ​യോ​ഗി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ര​ട്ട​യാ​ർ ഫീ​ഡ​റി​ൽ വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​കു​ന്പോ​ൾ നെ​ടു​ങ്ക​ണ്ടം സ​ബ് സ്റ്റേ​ഷ​നി​ൽ​നി​ന്നും വൈ​ദ്യു​തി ലൈ​ൻ മു​ഴു​വ​നാ​യി ഓ​ഫ് ചെ​യ്യു​ന്ന​താ​ണ് നി​ര​ന്ത​ര​മാ​യ വൈ​ദ്യു​തി ത​ട​സ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തേ സാ​ഹ​ച​ര്യം മ​ഞ്ഞ​പ്പാ​റ ഫീ​ഡ​റി​ലും ഉ​ണ്ടാ​കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നു.