കാ​ണാ​താ​യ വീ​ട്ട​മ്മ​യെ നാ​ലു​ദി​വ​സ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല
Wednesday, June 16, 2021 10:13 PM IST
ചെ​റു​തോ​ണി: കീ​രി​ത്തോ​ട് പ​കു​തി​പ്പാ​ല​ത്തു പെ​രി​യാ​റ്റി​ൽ കാ​ണാ​താ​യ വീ​ട്ട​മ്മ​യ്ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. പ​കു​തി​പ്പാ​ല​ത്ത് ക​ണ്ണ​ങ്ക​ര​യി​ൽ കോ​മ​ള​ന്‍റെ ഭാ​ര്യ ഷീ​ല​യെ (51) ആ​ണു ദു​രൂ​ഹ​സാ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്. ഇ​ടു​ക്കി ഫ​യ​ർ​ഫോ​ഴ്സും ക​ഞ്ഞി​ക്കു​ഴി പോ​ലീ​സും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ സ്കൂ​ബ ടീം ​എ​ത്തി​യും തെ​ര​ച്ചി​ൽ ന​ട​ത്തി.
നാ​ലു​ദി​വ​സ​മാ​യി തു​ട​രു​ന്ന തെ​ര​ച്ചി​ലി​ൽ വീ​ട്ട​മ്മ​യെ ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തി​നാ​ൽ ഇ​ന്ന് കൊ​ച്ചി​യി​ൽ​നി​ന്നും നേ​വി​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ​ത്തി തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്ന് ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് അ​റി​യി​ച്ചു.

മാ​ർ സ്ലീ​വാ കോ​ള​ജി​ൽ
ഓ​ണ്‍​ലൈ​ൻ വെ​ബി​നാ​ർ

ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി മാ​ർ സ്ലീ​വാ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യു​ടെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ വെ​ബി​നാ​ർ ന​ട​ത്തി.
വെ​ബി​നാ​റി​ൽ യു​വ​ക​ർ​ഷ​ക​ൻ ഫി​ലി​പ്പ് ചാ​ക്കോ ക്ലാ​സ് ന​യി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ഷി വ​ർ​ഗീ​സ്, ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റി​മ ജെ​യിം​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ആ​ൽ​ഫി സി. ​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.