ഇ​ടു​ക്കി​യി​ലെ മ​രം​കൊ​ള്ള സ​ർ​ക്കാ​ർ ഒ​ത്താ​ശ​യോ​ടെ: യു​ഡി​എ​ഫ്
Wednesday, June 16, 2021 10:13 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ അ​ര​ങ്ങേ​റി​യ മ​രം​കൊ​ള്ള​യെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ്. അ​ശോ​ക​ൻ, ക​ണ്‍​വീ​ന​ർ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ ഈ​ട്ടി, തേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ര​ക്ഷി​ത മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​തി​ലൂ​ടെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​ട്ട​യ ഭൂ​മി​ക​ളി​ലെ റി​സ​ർ​വു​ചെ​യ്ത മ​ര​ങ്ങ​ളു​ടെ പ​ട്ടി​ക റ​വ​ന്യു വ​കു​പ്പി​ൽ ല​ഭ്യ​മ​ല്ലെ​ന്ന വാ​ർ​ത്ത ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. റ​വ​ന്യു- വ​ന​ഭൂ​മി​ക​ൾ ചേ​ർ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ വി​വാ​ദ ഉ​ത്ത​ര​വു​ക​ളു​ടെ മ​റ​വി​ൽ വ​ന​ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
പ​ട്ട​യ ഉ​ട​മ​ക​ളെ പ്ര​തി​ക​ളാ​ക്കി വ​നം​കൊ​ള്ള​ക്കാ​രേ​യും റ​വ​ന്യു - വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രേ​യും രാ​ഷ്ട്രീ​യ​ക്കാ​രേ​യും ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. മ​രം​കൊ​ള്ള​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ പീ​ഡി​പ്പി​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണ്.
മ​രം​കൊ​ള്ള കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ശി​ക്ഷ​ണ ന​ട​പ​ടി എ​ടു​ക്കി​ല്ലെ​ന്ന വ​കു​പ്പു​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
പ​ട്ട​യ ഭൂ​മി​യി​ൽ ക​ർ​ഷ​ക​ർ ന​ട്ടു​പി​ടി​പ്പി​ച്ച​തും സ്വ​യം കി​ളി​ർ​ത്ത​തു​മാ​യ മ​ര​ങ്ങ​ൾ ആ​രു​ടെ​യും പ്ര​ത്യേ​കം അ​നു​മ​തി​കൂ​ടാ​തെ മു​റി​ക്കു​ന്ന​തി​നു ക​ർ​ഷ​ക​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്.
മ​രം​കൊ​ള്ള​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ഷ​ക​രെ അ​കാ​ര​ണ​മാ​യി പീ​ഡി​പ്പി​ച്ചാ​ൽ എ​ന്തു​വി​ല​കൊ​ടു​ത്തും ചെ​റു​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.