തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ കോ​വി​ഡ് നി​ബ​ന്ധ​ന​ക​ളാ​യി
Wednesday, June 16, 2021 10:13 PM IST
തൊ​ടു​പു​ഴ: മേ​ഖ​ല​യി​ലെ കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തി​റ​ക്കി. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് സി ​കാ​റ്റ​ഗ​റി മേ​ഖ​ല​യാ​യ​തി​നാ​ൽ ഇ​വി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ഇ​വി​ടെ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള തു​ണി​ക്ക​ട​ക​ൾ, ചെ​രു​പ്പു ക​ട​ക​ൾ, ആ​ഭ​ര​ണ ക​ട​ക​ൾ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന ആ​വ​ശ്യ​ത്തി​നു​ള്ള ക​ട​ക​ൾ മെ​ക്കാ​നി​ക്ക​ൽ ഷോ​പ്പു​ക​ൾ എ​ന്നി​വ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ​മാ​ത്രം രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ വ​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാം. ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ സ​ർ​വീ​സ് മാ​ത്രം രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ അ​നു​വ​ദി​ക്കും.
തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്, കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത്, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ ബി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ഓ​ഫീ​സു​ക​ൾ 25 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ​വ​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാം. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാം, ബാ​ക്കി​യു​ള്ള ക​ട​ക​ൾ​ക്ക് തി​ങ്ക​ൾ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ വ​ച്ച് രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. ബി​വ​റേ​ജ്, ബാ​ർ തു​ട​ങ്ങി​യ​വ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം സ​ന്പ​ർ​ക്ക​മി​ല്ലാ​തെ അ​നു​വ​ദി​ക്കും.
വ്യ​ക്തി സ​ന്പ​ർ​ക്കം ഇ​ല്ലാ​ത്ത കാ​യി​ക ഇ​ന​ങ്ങ​ൾ, പ്ര​ഭാ​ത സാ​യാ​ഹ്ന സ​വാ​രി എ​ന്നി​വ​യും അ​നു​വ​ദി​ക്കും വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് യാ​ത്ര അ​നു​വ​ദി​ക്കും. ഹോ​ട്ട​ലു​ക​ളി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കി​ട്ട് ഏ​ഴു​വ​രെ പാ​ർ​സ​ൽ സൗ​ക​ര്യം അ​നു​വ​ദി​ക്കും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണം തു​ട​രും.