ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, June 16, 2021 10:15 PM IST
ക​രി​മ​ണ്ണൂ​ർ: ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്ക് ത​ല​യി​ടി​ച്ചു​വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ഏ​ഴു​മു​ട്ടം കു​റു​ന്പാ​ല​മ​റ്റം എ​രു​മ​പ്പു​ല്ലി​ൽ പ്ര​ഭാ​ക​ര​ന്‍റെ ഭാ​ര്യ സ​ര​ള (58) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ കു​റു​ന്പാ​ല​മ​റ്റ​ത്താ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ സ​ര​ള കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. മ​ക്ക​ൾ: പ്ര​ദീ​പ്, അ​രു​ണ്‍. മ​രു​മ​ക്ക​ൾ: രാ​ജി, നീ​നു.