ലോ​ക്ക​ഴി​ഞ്ഞു; ജി​ല്ല​യി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​വു​മാ​യി ജ​ന​ങ്ങ​ൾ
Thursday, June 17, 2021 10:14 PM IST
തൊ​ടു​പു​ഴ: ലോ​ക്ഡൗ​ണി​ന് വി​രാ​മ​മി​ട്ട് രോ​ഗ​വ്യാ​പ​നത്തോതി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഇ​ള​വു​ക​ൾ ഇ​ന്ന​ലെമു​ത​ൽ നി​ല​വി​ൽ വ​ന്നെ​ങ്കി​ലും ടൗ​ണു​ക​ളി​ൽ കാ​ര്യ​മാ​യ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​യി​ല്ല.
അ​വ​ശ്യവ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഒ​ഴി​ച്ചു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള​തി​നാ​ൽ ടൗ​ണു​ക​ളി​ൽ തി​ര​ക്ക​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.
നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മാ​യ കാ​റ്റ​ഗ​റി എ​യി​ൽ​പ്പെ​ട്ട 16 പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ക​രി​മ​ണ്ണൂ​ർ, ക​രി​ങ്കു​ന്നം, രാ​ജാ​ക്കാ​ട്, ഇ​ര​ട്ട​യാ​ർ, ഉ​ടു​ന്പ​ഞ്ചോ​ല, ക​രു​ണാ​പു​രം, ശാ​ന്ത​ന്പാ​റ, വാ​ത്തി​ക്കു​ടി, കൊ​ന്ന​ത്ത​ടി, മ​രി​യാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നെ​ങ്കി​ലും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ കാ​ര്യ​മാ​യ തി​ര​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.
എ ​കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ലും ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ സ്ഥി​തി​യാ​യി​രു​ന്നു. തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് ടൗ​ണി​ലി​റ​ങ്ങി​യ​ത്. വി​നോ​ദ​സ​ഞ്ച​രി​ക​ളെ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന 30 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നി​ല്ല.
ഭാ​ഗി​ക ലോ​ക്ഡൗ​ണ്‍ നി​ല​വി​ലു​ള്ള ബി ​കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, അ​ടി​മാ​ലി തു​ട​ങ്ങി​യ 37 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് പു​റ​മെ ബി​വ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റു​ക​ളും ബാ​റു​ക​ളും മാ​ത്ര​മാ​ണ് തു​റ​ന്ന​ത്. മ​റ്റ് ക​ട​ക​ൾ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. എ​ന്നാ​ൽ ഇ​ത​റി​യാ​തെ ഇ​ന്ന​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ തു​റ​ന്നു. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ പോ​ലീ​സെ​ത്തി അ​ട​പ്പി​ച്ചു. അ​തേ​സ​മ​യം അ​നു​മ​തി​യി​ല്ലെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും പ​ല​ർ​ക്കും ഓ​ട്ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ള​ട​ക്കം 25 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.
സി-​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണി​ലാ​യ ജി​ല്ല​യി​ലെ ഏ​ക പ​ഞ്ചാ​യ​ത്താ​യ ഇ​ട​വെ​ട്ടി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മാ​ണ് രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ച​ത്.
വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വ​സ്ത്ര​ശാ​ല​ക​ൾ, ചെ​രു​പ്പു ക​ട​ക​ൾ, ജ്വ​ല്ല​റി​ക​ൾ, കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന ആ​വ​ശ്യ​ത്തി​നു​ള്ള ക​ട​ക​ൾ, മെ​ക്കാ​നി​ക്ക​ൽ ഷോ​പ്പു​ക​ൾ എ​ന്നി​വ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മാ​ത്രം രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ വ​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് അ​നു​മ​തി​യു​ള്ള​ത്. ഹോ​ട്ട​ലു​ക​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ പാ​ഴ്സ​ൽ സ​ർ​വീ​സും ഹോം ​ഡെ​ലി​വ​റി​യും മാ​ത്ര​മാ​ണു​ള്ള​ത്.
ആ​പ്പി​ല്ലാ​തെ ബി​വ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റുക​ളി​ലൂ​ടെ​യും ബാ​റു​ക​ളി​ലൂ​ടെ​യും മ​ദ്യവി​ൽ​പ്പ​ന പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ലെ ഷോ​പ്പു​ക​ളി​ൽ കാ​ര്യ​മാ​യ തി​ര​ക്കു​ണ്ടാ​യി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് നീ​ണ്ട ക്യൂ ​കാ​ണ​പ്പെ​ട്ട​ത്. എ​ല്ലാ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ൾ​ക്കു മു​ന്നി​ലും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​രു​ന്നു.
നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ബി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ത്ത​രം ക​ട​ക​ൾ ഇ​ന്ന​ലെ തു​റ​ന്നെ​ങ്കി​ലും പോ​ലീ​സ് അ​ട​പ്പി​ച്ചു.
ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ നി​ർ​ദേ​ശം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ത്ത​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കാ​നാ​ണ് അ​നു​മ​തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.