മു​ട്ടം-ക​രി​ങ്കു​ന്നം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് 61.14 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി: പി.​ജെ.​ ജോ​സ​ഫ്
Thursday, June 17, 2021 10:14 PM IST
തൊ​ടു​പു​ഴ: ന​ബാ​ർ​ഡ് ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന മു​ട്ടം - ക​രി​ങ്കു​ന്നം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് 61.14 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​തി​ന്‍റെ സാ​ങ്കേ​തി​ക അ​നു​മ​തി​യും ഉ​ട​ൻ ല​ഭി​ക്കും.
വാ​ട്ട​ർ അ​ഥോ​റി​റ്റി​യാ​ണ് വി​ശ​ദ​ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. മു​ട്ടം, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ലവി​ത​ര​ണം ന​ട​ത്തു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും. കൂ​ടാ​തെ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നും പൈ​പ്പ് ലൈ​നു​ക​ൾ ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നും 12 കോ​ടി കൂ​ടി അ​നു​വ​ദി​ച്ചെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.
ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ലം ത​ല അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന​ലെ ന​ട​ന്നു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 27,222 ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​ന് 110.29 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ല​ഭി​ച്ചി​രു​ന്ന​തി​ൽ 7316 കു​ടി​വെ​ള്ള ക​ണ​ക്‌ഷനു​ക​ൾ ഇ​തു​വ​രെ ന​ൽ​കി. ഈ ​വ​ർ​ഷം 11,713 ക​ണ​ക്‌ഷനു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ജ​ല അ​ഥോ​റി​റ്റി​യും ജ​ല​നി​ധി​യും ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും ടാ​പ്പി​ലൂ​ടെ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ ത​യാ​റാ​ക്കി വ​രു​ന്നു​ണ്ട്. നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​തു​വ​രെ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളും ക​ഴി​ഞ്ഞവ​ർ​ഷം ത​യാ​റാ​ക്കി​യ ചി​ല പ​ദ്ധ​തി​ക​ളു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റും ജി​ല്ലാത​ല​ത്തി​ൽ പാ​സാ​ക്കി സം​സ്ഥാ​ന ജ​ല​ജീ​വ​ൻ മി​ഷ​നി​ൽ അം​ഗീ​കാ​രം നേ​ടു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​ർ 50 ശ​ത​മാ​നം, സം​സ്ഥാ​ന സ​ർ​ക്കാ​ർ 25 ശ​ത​മാ​നം, പ​ഞ്ചാ​യ​ത്ത് 15 ശ​ത​മാ​നം, ഗു​ണ​ഭോ​ക്തൃ വി​ഹി​തം 10 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് പ​ദ്ധ​തി​ക്ക് ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​ത്.
കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നും പൊ​ട്ടി​യ പൈ​പ്പ് ലൈ​ൻ ന​ന്നാ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണ ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന കാ​ര്യ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന പ​രാ​തി​ക​ളി​ൻ​മേ​ൽ അ​ടി​യ​ന്ത​ര തീ​രു​മാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ നി​ർ​ദ്ദേ​ശി​ച്ചു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി, ജ​ല​നി​ധി ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.