കൊ​ടു​ങ്കാ​റ്റി​ൽ വ്യാ​പ​ക നാ​ശം
Thursday, June 17, 2021 10:14 PM IST
തൊ​ടു​പു​ഴ:​ അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ശി​യ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​ൽ കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പ​ത്താ​ഴ​പ്പാ​റ ഭാ​ഗ​ത്ത് വ്യാ​പ​ക നാ​ശ ന​ഷ്ടം. ര​ണ്ടു വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.
വ്യാ​പ​ക​മാ​യ തോ​തി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ത്. പൈ​നും​മൂ​ട്ടി​ൽ സോ​മ​ൻ, തെ​ക്കും​ത​ട​ത്തി​ൽ ജോ​ർ​ജ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്. മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ർ​ന്നു. ഒ​ട്ടേ​റെ റ​ബ​ർ മ​ര​ങ്ങ​ളും ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും ന​ശി​ച്ചു.
ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച് റോ​ഡി​ൽ വീ​ണ് കി​ട​ന്നി​രു​ന്ന മ​ര​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടി മാ​റ്റി. കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​മീ​ന നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി.