ക​രി​മു​ട്ടി​യി​ൽ ഒ​റ്റ​ക്കൊ​ന്പ​ൻ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു
Friday, June 18, 2021 10:08 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ബാ​ബു​ന​ഗ​ർ, ഇ​ന്ദി​രാ​ന​ഗ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ ഏ​റ്റ​വു​ധി​കം ഭീ​തി​യി​ലാ​ഴ്ത്തി​യ ആ​ക്ര​മ​ണ​കാ​രി​യാ​യ ഒ​റ്റ​ക്കൊ​ന്പ​ൻ ര​ണ്ടു​വ​ർ​ത്തി​നു​ശേ​ഷം വീ​ണ്ടു​മെ​ത്തി​യ​ത് ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്നു.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​രി​മു​ട്ടി മേ​ഖ​ല​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ, ക​വു​ങ്ങ് ഉ​ൾ​പ്പെ​ട​യു​ള്ള വി​ള​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രി​ക്കൂ​ന്ന​ത്. ക​രി​മു​ട്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​സ്മെ​യി​ൽ, വ​ട്ട​വ​യ​ൽ ബാ​ബു, എ​സ.് മ​ണി​ക​ണ്ഠ​ൻ, ഫ​ൽ​ഗു​ന​ൻ സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ട്ടും ഭ​യ​മി​ല്ലാ​തെ​യാ​ണ് ഒ​റ്റ​ക്കൊ​ന്പ​ൻ ക​ട​ന്നു​ക​യ​റു​ന്ന​ത്. തു​ര​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ഒ​റ്റ​കൊ​ന്പ​ൻ വ​ള​രെ ആ​ക്ര​മ​ണ​കാ​രി​യാ​യി മാ​റു​മെ​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ അ​തി​നു ത​യാ​റാ​കു​ന്നു​മി​ല്ല.
ക​ഴി​ഞ്ഞ​രാ​ത്രി ക​രി​മു​ട്ടി​യി​ലു​ള്ള ഹോം​സ്റ്റേ​യു​ടെ പ​രി​സ​ര​ത്ത് എ​ത്തി​യ കാ​ട്ടാ​ന റി​സോ​ർ​ട്ടു​ക​ളു​ടെ ചു​റ്റു​മു​ണ്ടാ​യി​രൂ​ന്ന ക​വു​ങ്ങ്, മാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ശി​പ്പി​ച്ചു. വൈ​കു​ന്നേ​ര​ത്തോ​ടെ ചി​ന്നാ​ർ കാ​ടു​ക​ളി​ൽ നി​ന്നെ​ത്തു​ന്ന ഒ​റ്റ​യാ​ൻ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നും പു​ല​ർ​ച്ചെ​യാ​ണ് കാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന​ത്. വൈ​കു​ന്നേ​ര​മാ​യാ​ൽ ഒ​റ്റ​ക്കൊ​ന്പ​നെ ഭ​യ​ന്ന് സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്കു​പോ​ലും പോ​കാ​നോ പു​റ​ത്തി​റ​ങ്ങാ​നോ ഭ​യ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.