ഏ​ല​ക്കാ​യു​ടെ വി​ല​യി​ടി​വ്: കി​സാ​ൻ​സ​ഭ സ​മ​രം നാ​ളെ
Sunday, June 20, 2021 2:10 AM IST
ക​ട്ട​പ്പ​ന: ഏ​ല​ക്കാ​യു​ടെ വി​ല​യി​ടി​വി​ലും രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വി​ലും പ്ര​തി​ഷേ​ധി​ച്ച് കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ കേ​ന്ദ്ര ഗ​വ. ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ലും സ്പൈ​സ​സ് ബോ​ർ​ഡു​ക​ളു​ടെ ഫീ​ൽ​ഡ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ലും സ​മ​രം സം​ഘ​ടി​പ്പി​ക്കും.
പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​നു മു​ന്പി​ൽ ന​ട​ക്കു​ന്ന സ​മ​രം കി​സാ​ൻ​സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട്ട​പ്പ​ന​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​സി.​കു​ര്യ​ൻ, നെ​ടു​ങ്ക​ണ്ട​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി അ​ന്പാ​ട്ട്, ശാ​ന്ത​ൻ​പാ​റ​യി​ൽ പി.​എ​സ്. നെ​പ്പോ​ളി​യ​ൻ, പീ​രു​മേ​ട്ടി​ൽ ജോ​യി വ​ട​ക്കേ​ടം, ഇ​ടു​ക്കി​യി​ൽ സി​ജി ചാ​ക്കോ, അ​ടി​മാ​ലി​യി​ൽ ഐ.​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും.