ഏ​ലം പ്ര​തി​സ​ന്ധി: സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്
Sunday, June 20, 2021 10:18 PM IST
രാ​ജാ​ക്കാ​ട്: ഏ​ലം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഏ​ല​ക്കാ​യ​യു​ടെ വി​ല കൂ​പ്പു​കു​ത്തി​യി​ട്ടും വ​ർ​ധി​പ്പി​ച്ച വ​ളം, കീ​ട​നാ​ശി​നി​ക​ളു​ടെ വി​ല ഉ​യ​ർ​ന്നു​ത​ന്നെ തു​ട​രു​ന്ന​തും പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.
ഏ​ലം കൃ​ഷി​ക്കാ​യി ഉ​യ​ർ​ന്ന​നി​ര​ക്കി​ൽ പാ​ട്ട​ക്ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ സ്ഥ​ലം എ​ടു​ത്ത​വ​രും വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. കാ​ല​ങ്ങ​ളാ​യു​ള്ള ഏ​ലം ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. ഏ​ല​ത്തി​ന് താ​ങ്ങു​വി​ല നി​ശ്ച​യി​ക്കു​ക, സ്വ​ത​ന്ത്ര വി​പ​ണി ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​ത് ക​ർ​ഷ​ക​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ങ്ങ​ളാ​ണ്.
ഏ​ലം മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നോ പ​രി​ഹാ​രം കാ​ണു​ന്ന​തി​നോ സ്പൈ​സ​സ് ബോ​ർ​ഡും സ​ർ​ക്കാ​രും ത​യാ​റാ​കു​ന്നി​ല്ല.
ഏ​ല​ത്തി​ന് വി​ല ഉ​യ​ർ​ന്ന​തി​ന​നു​സ​രി​ച്ച് കു​ത്ത​ക ക​ന്പ​നി​ക​ൾ അ​നാ​വ​ശ്യ​മാ​യി കീ​ട​നാ​ശി​നി​ക​ൾ​ക്കും വ​ള​ങ്ങ​ൾ​ക്കും വി​ല ഉ​യ​ർ​ത്തി ക​ർ​ഷ​ക​രെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്.
അ​ത് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.