നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യി​ൽ ഇ​ടം​പി​ടി​ച്ച് മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത
Sunday, June 20, 2021 10:18 PM IST
തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത (എ​സ്എ​ച്ച്-43) എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യി​ൽ ഇ​ടംപി​ടി​ച്ച​തോ​ടെ ര​ണ്ടു​പ​തി​റ്റാ​ണ്ടാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ന്ന പാ​ത​യ്ക്ക് പു​തു​ജീ​വ​ൻ.

സ്വാ​ത​ന്ത്ര്യ​സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി 1997 സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന​പാ​ത​യാ​യി (​പ​ഴ​യ​കോ​ട്ട റോ​ഡ്) സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 2000 ഓ​ഗ​സ്റ്റ് ഏ​ഴി​നു ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ണി​യാം​കു​ടി ജം​ഗ്ഷ​നി​ൽ മ​ന്ത്രി പി.​ജെ. ​ജോ​സ​ഫ് ഹൈ​വേ​യു​ടെ ശി​ലാ​സ്ഥാ​പ​ന​വും ന​ട​ത്തി. എ​ന്നാ​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്ന് 21 വ​ർ​ഷം ആ​യ​പ്പോ​ഴും എ​ങ്ങു​മെ​ത്താ​തി​രു​ന്ന പാ​ത​യ്ക്ക് ഇ​ത്ത​വ​ണ ജീ​വ​ൻ വ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം
പെ​രു​മാ​ങ്ക​ണ്ടം വ​രെ

കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ മൂ​വാ​റ്റു​പു​ഴ ചാ​ലി​ക്ക​ട​വ് ജം​ഗ്ഷ​ൻ മു​ത​ൽ മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി​യാ​യ പെ​രു​മാ​ങ്ക​ണ്ടം വ​രെ​യു​ള്ള 15.75 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്. നേ​ര​ത്തെ ഈ ​ഭാ​ഗം ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന​പാ​ത​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്നി​ല്ല. ഡി​ബി​എം ആ​ന്‍റ് ബി​സി നി​ല​വാ​ര​ത്തി​ൽ ജ​ർ​മ​ൻ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ല​വി​ൽ പാ​ത പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി 87.74 കോ​ടി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് 5.5 കോ​ടി എ​ന്ന നി​ര​ക്കി​ലാ​ണ് പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ലൂ​യി​സ് ബ​ർ​ഗ​ർ ക​ണ്‍​സ​ൾ​ട്ട​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ൽ​ആ​ന്‍ഡ് ടി ​ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡി​പി​ആ​ർ, എ​സ്റ്റി​മേ​റ്റ് എ​ന്നി​വ ത​യാ​റാ​ക്കി​യ​ത്. കെഎസ്ടി​പി​ക്കാ​ണ് നി​ർ​മാ​ണച്ചുമ​ത​ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 2018-ലെ ​റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​നാ​യ​ത്.

സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജ​ർ​മ​ൻ സം​ഘം ഒ​രു​വ​ർ​ഷം മു​ന്പ് മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തി നേ​രി​ട്ട് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. പാ​ത​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന ക​വ​ല​ക​ളും, വ​ള​വു​ക​ളും, പാ​ല​ങ്ങ​ളും, ക​ലു​ങ്കു​ക​ളും, ഓ​ട​ക​ളു​മെ​ല്ലാം പു​ന​ർ​നി​ർ​മി​ച്ച് മ​നോ​ഹ​ര​മാ​ക്കും. ഇ​തോ​ടൊ​പ്പം റോ​ഡി​ലെ ക​യ​റ്റ​ങ്ങ​ളും വ​ള​വു​ക​ളും ലെ​വ​ൽ ചെ​യ്യും. എ​ത്ര​ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ച്ചാ​ലും റോ​ഡി​ന് നേ​രി​യ കു​ലു​ക്കം​പോ​ലും ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ലാ​കും നി​ർ​മാ​ണം.

പാ​ത​യു​ടെ ദൈ​ർ​ഘ്യം

മൂ​വാ​റ്റു​പു​ഴ ചാ​ലി​ക്ക​ട​വ് ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച് ക​ല്ലൂ​ർ​ക്കാ​ട്, പ​ടി.​കോ​ടി​ക്കു​ളം, ക​രി​മ​ണ്ണൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ, ചീ​നി​ക്കു​ഴി, ഉ​പ്പു​കു​ന്ന്, പാ​റ​മ​ട, ചെ​റു​തോ​ണി, ഇ​ടു​ക്കി, ത​ങ്ക​മ​ണി, ഇ​ര​ട്ട​യാ​ർ, നെ​ടു​ങ്ക​ണ്ടം, ക​ന്പം​മെ​ട്ട്, ക​ന്പം പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പാ​ത തേ​നി​യി​ലെ​ത്തു​ന്ന​ത്. 185 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള പാ​ത എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 15 കി​ലോ​മീ​റ്റ​റും ഇ​ടു​ക്കി​ജി​ല്ല​യി​ൽ 140 കി​ലോ​മീ​റ്റ​റും ത​മി​ഴ്നാ​ട്ടി​ൽ 30 കി​ലോ​മീ​റ്റ​റും ഉ​ൾ​പ്പെ​ടും. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ ഭാ​ഗം മാ​ത്ര​മാ​ണ് നി​ല​വി​ൽ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

പി.​ജെ.​ജോ​സ​ഫ്
ക​ത്ത് ന​ൽ​കി

തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പെ​രു​മാ​ങ്ക​ണ്ടം മു​ത​ൽ പാ​റ​മ​ട​വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ ക​ത്ത് ന​ൽ​കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മേ​ജ​ർ സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ത നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ത്ത് ന​ൽ​കി​യ​ത്.

പാ​ത​യെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ളും ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേസ​മ​യം പാ​ത​യു​ടെ ഭാ​ഗ​മാ​യ കോ​ട്ട പു​റ​ന്പോ​ക്ക് നി​വാ​സി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ലൈ​ഫ് മി​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളി​ൽ​പ്പെ​ടു​ത്തി നി​ര​വ​ധി​പ്പേ​ർ​ക്ക് വീ​ട് ന​ൽ​കി​യി​ട്ടും പു​റ​ന്പോ​ക്കി​ലു​ള്ള പ​ഴ​യ​വീ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​ളു​ക​ൾ ത​യാ​റാ​കു​ന്നി​ല്ല.


വി​ട് ന​ൽ​കു​ന്ന മു​റ​യ്ക്ക് ഒ​ഴി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ വ​രു​ന്ന​തു​മൂ​ലം വീ​ടു​ക​ൾ വീ​ണ്ടും കൈ​മാ​റു​ക​യോ വി​ൽ​പ്പ​ന ന​ട​ത്തു​ക​യോ ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ച്ഛാ​ശ​ക്തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ഴി​യാ​തെ വ​രു​ന്ന​ത് പ​ദ്ധ​തി​ക്ക് തി​രി​ച്ച​ടി​യാ​കു​ക​യാ​ണ്.

വി​ക​സ​ന​ത്തി​ന്
കു​തി​പ്പേ​കും

കേ​ര​ള​ത്തെ​യും ത​മി​ഴ്നാ​ടി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത പൂ​ർ​ത്തി​യാ​യാ​ൽ ഇ​ടു​ക്കി ജി​ല്ല​യു​ടെ​യും പ്ര​ത്യേ​കി​ച്ച് ഹൈ​റേ​ഞ്ച് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും കാ​ർ​ഷി​ക-​ടൂ​റി​സം രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​നും വ​ഴി​യൊ​രു​ക്കും.

കാ​ലാ​വ​സ്ഥ, ഭൂ​പ്ര​കൃ​തി എ​ന്നി​വ​കൊ​ണ്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​യ മൂ​ന്നാ​ർ, തേ​ക്ക​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​കും. ഹൈ​റേ​ഞ്ചി​ലെ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ളും വേ​ഗ​ത്തി​ൽ കൊ​ച്ചി തു​റ​മു​ഖ​ത്ത് എ​ത്തി​ക്കു​ന്ന​തി​നും ഇ​തു​വ​ഴി ജി​ല്ല​യു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച ത്വ​രി​ത​ഗ​തി​യാ​ലാ​ക്കു​ന്ന​തി​നും സാ​ധി​ക്കും. വ​ല്ലാ​ർ​പാ​ടം എ​ൽ​എ​ൻ​ജി ടെ​ർ​മി​ന​ൽ പൂ​ർ​ത്തി​യാ​യ​തോ​ടെ മൂ​വാ​റ്റു​പു​ഴ - തേ​നി ഹൈ​വേ​യി​ലൂ​ടെ ജി​ല്ല​യി​ലേ​ക്കു​ള്ള ച​ര​ക്ക് നീ​ക്ക​വും എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ സാ​ധി​ക്കും.