കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ ക​ട്ട​പ്പ​ന​യോ​ട് അ​വ​ഗ​ണ​ന​യെ​ന്ന്
Monday, June 21, 2021 10:02 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യോ​ട് അ​വ​ഗ​ണ​ന കാ​ട്ടു​ക​യാ​ണെ​ന്ന് ഭ​ര​ണ​സ​മി​തി ആ​രോ​പി​ച്ചു.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യേ​ക്കാ​ൾ കു​റ​ഞ്ഞ ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പോ​ലും വ​ലി​യ അ​ള​വി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്പോ​ൾ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ക്കു​ന്ന​ത് 500-ൽ ​താ​ഴെ ഡോ​സ് വാ​ക്സി​നു​ക​ളാ​ണ്.
സ​ർ​ക്കാ​ർ - ഉ​ദ്യോ​ഗ​സ്ഥ അ​ലം​ഭാ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​നു​മു​ന്നി​ൽ ഇ​ന്നു രാ​വി​ലെ 11-ന് ​ധ​ർ​ണ ന​ട​ത്തു​മെ​ന്നും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ​മു​ത​ൽ ഇ​തു​വ​രെ​യാ​യി ഏ​റ്റ​വും​കു​റ​വ് വാ​ക്സി​ൻ ല​ഭി​ച്ച പ്ര​ദേ​ശ​മാ​ണ് ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി. ജ​ന​സം​ഖ്യ ആ​നു​പാ​തി​ക​മാ​യാ​ണ് വാ​ക്സി​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യ്ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ല.
ജി​ല്ല​യി​ൽ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ഡി​എം​ഒ ത​ന്നി​ഷ്ട​പ്ര​കാ​ര​മാ​ണ് വാ​ക്്സി​ൻ അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ​ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ മ​നോ​ജ് മു​ര​ളി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ബെ​ന്നി, ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി പാ​റ​പ്പാ​യി​ൽ, ജോ​യി ആ​നി​ത്തോ​ട്ടം, സി​ജു ച​ക്കും​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ ആ​രോ​പി​ച്ചു.