സ​ന്ദീ​പ് ശ്രീ​കു​മാ​റി​ന് ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ആ​ദ​രം
Monday, June 21, 2021 10:02 PM IST
ക​ട്ട​പ്പ​ന: ലോ​ക്ഡൗ​ണി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് ആ​ശ്ര​യ​മാ​യ സ​ന്ദീ​പ് ശ്രീ​കു​മാ​റി​നെ ക​ട്ട​പ്പ​ന ട്രാ​ഫി​ക് പോ​ലീ​സ് ആ​ദ​രി​ച്ചു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​മാ​യ മെ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി ന​ൽ​കി​യാ​ണ് പോ​ലീ​സു​കാ​ർ സ​ന്ദീ​പി​നോ​ട് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​മെ​ങ്ങും ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ക​ർ​മ​നി​ര​ത​രാ​യ​വ​രാ​ണ് കേ​ര​ള പോ​ലീ​സ്. ക​ട്ട​പ്പ​ന ട്രൈ​ബ​ൽ സ്കൂ​ളി​ലെ ആ​റാം ക്ലാ​സു​കാ​ര​ൻ സ​ന്ദീ​പ് ഇ​വ​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ വി​ല ക​ണ്ട​റി​ഞ്ഞു. ദി​വ​സ​വും ര​ണ്ടു​നേ​രം ചാ​യ​യും പ​ല​ഹാ​ര​വും പോ​ലീ​സു​കാ​ർ​ക്ക് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ എ​ത്തി​ച്ചു​ന​ൽ​കി.

സം​സ്ഥാ​നം അ​ണ്‍​ലോ​ക്ക് ആ​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യം ചി​ന്തി​ച്ച​തും സ​ന്ദീ​പി​ന്‍റെ കാ​ര്യ​മാ​ണ്. ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ൽ സ​ന്ദീ​പി​ന് മെ​ബൈ​ൽ ഫോ​ണും അ​നു​ജ​ത്തി ന​ന്ദ​ന​ക്കു​ട്ടി​ക്ക് ചോ​ക്ലേ​റ്റു​ക​ളും ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​ർ കൈ​മാ​റി.

ക​ട്ട​പ്പ​ന​യി​ൽ സ്വ​കാ​ര്യ ബ​സ് - ടാ​ക്സി​ക​ൾ ഓ​ടി​ക്കു​ന്ന ശ്രീ​കു​മാ​റി​ന്‍റെ​യും സ​വി​ത​യു​ടെ​യും മ​ക​നാ​ണ് സ​ന്ദീ​പ്. ഇ​ള​യ​മ​ക​ൾ ന​ന്ദ​നി​ക്കു​ട്ടി ഗാ​നം ആ​ല​പി​ച്ചും പോ​ലി​സു​കാ​രു​ടെ കൈ​യ​ടി വാ​ങ്ങി.