ക്ഷ​മ​കെ​ട്ട നാ​ട്ടു​കാ​ർ ഒടുവിൽ റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി
Monday, July 5, 2021 10:22 PM IST
മു​ട്ടം: ശ​ങ്ക​ര​പ്പി​ള്ളി ജം​ഗ്ഷ​നി​ൽ നി​ന്നും നെ​ല്ലാ​നി​ക്ക​ൽ പാ​ലം വ​ഴി കാ​ക്കൊ​ന്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ലെ കു​ഴി​ക​ൾ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണി​ട്ട് താ​ത്കാ​ലി​ക​മാ​യി നി​ക​ത്തി. നി​ര​വ​ധി കു​ഴി​ക​ൾ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം അ​തീ​വ ദു​ഷ്ക​ര​മാ​യി​രു​ന്നു.
ഈ ​റോ​ഡി​ന്‍റെ തു​ട​ക്കം എം​വി​ഐ​പി യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്തൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. പി​ന്നീ​ട് മു​ട്ടം -കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലൂ​ടെ കാ​ക്കൊ​ന്പ് പ്ര​ദേ​ശ​ത്തേ​ക്കും, ഏ​ഴാം​മൈ​ൽ വാ​ഴ​യ്ക്ക​പാ​റ ഭാ​ഗ​ത്തേ​ക്കും എ​ത്തും.
സ​മീ​പ​ത്തു​ള്ള മ​റ്റ് റോ​ഡു​ക​ൾ ടാ​ർ ചെ​യ്ത​പ്പോ​ഴും ഈ ​റോ​ഡി​നോ​ട് മാ​ത്രം അ​ധി​കൃ​ത​ർ അ​വ​ഗ​ണ​ന കാ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാട്ടു​കാ​ർ പ​റ​യു​ന്നു.
ഗ​താ​ഗ​തം ബു​ദ്ധി​മു​ട്ടി​ലാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​ക​ൾ നി​ക​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ശ്രീ​ജി​ത്ത്, നാ​ട്ടു​കാ​രാ​യ ച​ന്ദ്ര​ബാ​ബു, എ​ൻ.​ആ​ർ.​ ശ്രീ​നി, ഷാ​ജി​ജോ​സ​ഫ്, ബി​ജു കാ​രം​കു​ന്നേ​ൽ, ബി​ജു മേ​ട്ടും​പു​റ​ത്ത്, ശ്യാം, ​വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.