ഈ​സ് ഓ​ഫ് ലി​വിം​ഗ് സ​ർ​വേ ആ​രം​ഭി​ച്ചു
Monday, July 5, 2021 10:22 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സോ​ഷ്യോ ഇ​ക്ക​ണോ​മി​ക് ആ​ന്‍ഡ് കാ​സ്റ്റ് സെ​ൻ​സ​സി​ലൂ​ടെ ക​ണ്ടെ​ത്തി​യ കു​ടും​ബ​ങ്ങ​ളു​ടെ നി​ല​വി​ലെ സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള ഈ​സ് ഓ​ഫ് ലി​വിം​ഗ് സ​ർ​വേ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു.

ഗ്രാ​മ​വി​ക​സ​നവ​കു​പ്പും സാ​ന്പ​ത്തി​ക സ്ഥി​തിവി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പും ചേ​ർ​ന്നാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ എ​സ്ഇ​സി​സി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട 83,821 കു​ടും​ബ​ങ്ങ​ൾ സ​ർ​വേയു​ടെ പ​രി​ധി​യി​ൽ വ​രും. ദാ​രിദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സാ​ജു സെ​ബാ​സ്റ്റ്യ​ൻ ആ​ണ് ജി​ല്ലാ​ത​ല നോ​ഡ​ൽ ഓ​ഫീ​സ​ർ. ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ, ആ​ർ​ആ​ർ​ടി, ആ​ശാ​വ​ർ​ക്ക​ർ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള സ​ർ​വേയു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ള​ള ചു​മ​ത​ല വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ്.

30ന് ​സ​ർ​വേ പൂ​ർ​ത്തി​യാ​കും. വീ​ട്, തൊ​ഴി​ൽ, ആ​രോ​ഗ്യ സു​ര​ക്ഷ, വാ​ക്സി​നേ​ഷ​ൻ, റേ​ഷ​ൻ കാ​ർ​ഡ്, പാ​ച​ക​വാ​ത​കം, വൈ​ദ്യു​തി, ബാ​ങ്ക് അ​ക്കൗ​ണ്ട്, ലൈ​ഫ് ഇ​ൻ​ഷ്വറ​ൻ​സ്, ശൗ​ചാ​ല​യം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.

നി​ശ്ചി​ത ഫോ​റ​ത്തി​ൽ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ​മാ​ർ അ​പ്‌ലോഡ് ചെ​യ്യും.

ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം

ഈ​സ് ഓ​ഫ് ലി​വിം​ഗ് സ​ർ​വേയു​ടെ തൊ​ടു​പു​ഴ ബ്ലോ​ക്ക്‌ത​ല ഉ​ദ്ഘാ​ട​നം മു​ട്ടം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ജോ​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ബി​ജു, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഗ്ലോ​റി പൗ​ലോ​സ്, മാ​ത്യൂ പാ​ലം​പ​റ​ന്പി​ൽ, ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ, അ​രു​ണ്‍ ചെ​റി​യാ​ൻ, മേ​ഴ്സി ദേ​വ​സ്യ, ജോ​സ് ക​ടു​ത്ത​ല​കു​ന്നേ​ൽ, റെ​ജി ഗോ​പി, സൗ​മ്യ സ​ജ​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ

ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഷീ​ജ നൗ​ഷാ​ദ് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെം​ബ​ർ ഇ.​കെ. അ​ജി​നാ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ താ​ഹി​റ അ​മീ​ർ, മോ​ളി ബി​ജു, അം​ഗ​ങ്ങ​ളാ​യ ല​ത്തീ​ഫ് മു​ഹ​മ്മ​ദ്, അ​സീ​സ് ഇ​ല്ലി​ക്ക​ൽ, അ​ജ്മ​ൽ ഖാ​ൻ അ​സീ​സ്, സു​ജാ​ത ശി​വ​ൻ നാ​യ​ർ, സു​ബൈ​ദ അ​ന​സ്, ബി​ന്ദു ശ്രീ​കാ​ന്ത്, ബി​ൻ​സി മാ​ർ​ട്ടി​ൻ, സൂ​സി റോ​യി, സീ​ന ഇ​സ്മാ​യി​ൽ, രാ​ജ​മ്മ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ 611 കു​ടും​ബ​ങ്ങ​ളെ​യാ​ണ് സ​ർ​വേ​യി​ൽ ഉ​ൾ്പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ

വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ ഈ​സ് ഓ​ഫ് ലി​വിം​ഗ് സ​ർ​വേ പ്ര​സി​ഡ​ന്‍റ് ഇ​ന്ദു ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷെ​മീ​ന അ​ബ്ദു​ൽ ക​രീം, രാ​ജു കു​ട്ട​പ്പ​ൻ, അം​ഗ​ങ്ങ​ളാ​യ വി.​കെ. കൃ​ഷ്ണ​ൻ, ഷേ​ർ​ളി ജോ​സു​കു​ട്ടി, രാ​ജി ച​ന്ദ്ര​ശേ​ഖ​ര​ൻ, ക​ബീ​ർ കാ​സിം, പോ​ൾ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 1200 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.