ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു
Thursday, July 22, 2021 10:27 PM IST
നെ​ടു​ങ്ക​ണ്ടം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പാ​റ​ത്തോ​ട് സു​ബ്ബു​ക​ണ്ടം​പാ​റ സ്വ​ദേ​ശി മ​ദ​ൻ​കു​മാ​റി​നാ​ണ്(32) പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ദ​ൻ കു​മാ​റി​നെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
നെ​ടു​ങ്ക​ണ്ടം ക​ര​ടി​വ​ള​വി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും സം​സ്ഥാ​ന പാ​ത​യു​ടെ സ​മീ​പ​ത്തു​നി​ന്ന മ​രം ഒ​ടി​ഞ്ഞ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് പ​തി​ച്ചു. മ​രം വീ​ണ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ലി​രു​ന്ന യാ​ത്ര​ക്കാ​ര​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഈ ​യാ​ത്ര​ക്കാ​ര​നാ​ണ് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ മ​ദ​ൻ​കു​മാ​റി​നെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.