കോ​വി​ഡി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ വി​ഢി​ക​ളാ​ക്കു​ന്നു
Thursday, July 22, 2021 10:27 PM IST
ഉ​പ്പു​ത​റ: കോ​വി​ഡി​ന്‍റെ പേ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും ജ​ന​ങ്ങ​ളെ കോ​ലം​കെ​ട്ടി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭീ​ക​ര​ത വി​ളി​ച്ചു​പ​റ​ഞ്ഞു ജ​ന​ങ്ങ​ളെ​യാ​കെ പ​രി​ഭ്രാ​ന്ത​രാ​ക്കി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച് വി​നോ​ദി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റും.
വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ളി​ൽ അ​നാ​വ​ശ്യ തി​ര​ക്കു സൃ​ഷ്ടി​ച്ച് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ആ​ക്കം വ​ർ​ധി​പ്പി​ച്ചാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ആ​ന​ന്ദം കാ​ണു​ന്ന​ത്.
വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ​മു​ത​ൽ തി​ക്കും തി​ര​ക്കും സൃ​ഷ്ടി​ച്ച​ശേ​ഷം വാ​ക്സി​ൻ ല​ഭി​ക്കാ​തെ ആ​ളു​ക​ൾ മ​ട​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് ദി​വ​സ​വും കാ​ണു​ന്ന​ത്.
ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മ​ണി​ക്കൂ​റു​ക​ളാ​ണ് ആ​ളു​ക​ൾ വാ​ക്സി​നാ​യി കാ​ത്തു​നി​ന്ന​ത്.
ബു​ധ​നാ​ഴ്ച ഉ​പ്പു​ത​റ സി​എ​ച്ച്സി​യി​ൽ വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു.
വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കാ​ണു​ണ്ടാ​യ​ത്. അ​തി​നാ​ൽ ഇ​ന്ന​ലെ വി​ത​ര​ണം ചെ​യ്യാ​ൻ മാ​റ്റി​വ​ച്ചി​രു​ന്ന വാ​ക്സി​ൻ​കൂ​ടി ബു​ധ​നാ​ഴ്ച വി​ത​ര​ണം​ചെ​യ്തു. അ​തി​നാ​ൽ വ്യാ​ഴാ​ഴ്ച വാ​ക്സി​ൻ വി​ത​ര​ണം ഇ​ല്ലെ​ന്നു​ള്ള അ​റി​യി​പ്പ് ന​ൽ​കാ​നോ ഒ​രു നോ​ട്ടീ​സ് എ​ഴു​തി ഒ​ട്ടി​ക്കാ​നോ​പോ​ലും ജീ​വ​ന​ക്കാ​ർ ത​യാ​റാ​കാ​തി​രു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രാ​ണ് മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന​ശേ​ഷം ഇ​ളി​ഭ്യ​രാ​യി മ​ട​ങ്ങി​പ്പോ​യ​ത്.
പു​ല​ർ​ച്ചെ ആ​റു​മു​ത​ൽ ക്യൂ​നി​ന്ന​വ​ർ​ക്ക് വാ​ക്സി​ൻ വി​ത​ര​ണം ഇ​ല്ല​ന്നു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ച​ത് 10.30-നാ​ണ്. ഈ ​സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും നൂ​റി​ല​ധി​കം ആ​ളു​ക​ളാ​യി​രു​ന്നു ക്യൂ​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ഉ​പ്പു​ത​റ ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​ൻ ഉ​ണ്ട​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ആ​ളു​ക​ൾ എ​ത്തി നി​രാ​ശ​രാ​കു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണ്.