അ​ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന കോ​വി​ഡ് വ്യാ​പ​നം കൂ​ട്ടു​ന്നെ​ന്ന് വ്യാ​പാ​രി​ക​ൾ
Thursday, July 22, 2021 10:29 PM IST
മൂ​ല​മ​റ്റം: കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വ് ടി​പി​ആ​ർ നി​ര​ക്ക് കൂ​ട്ടു​ന്ന​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മൂ​ല​മ​റ്റം യൂ​ണി​റ്റ് ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 232 പേ​രെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. അ​തി​ൽ 37 പേ​ർ പോ​സി​റ്റീ​വ് ആ​യ​തോ​ടെ അ​റ​ക്കു​ളം ഡി ​വി​ഭാ​ഗ​ത്തി​ലാ​യി.18000​ത്തി​ൽ പ​രം ജ​ന​സം​ഖ്യ​യി​ൽ 232 പേ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ശ​ത​മാ​നം ക​ണ​ക്കാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ സൗ​ക​ര്യം ചെ​യ്യാ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ച്ച​പ്പോ​ൾ പ​രി​ശോ​ധ​നാക്കി​റ്റി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​യു​ന്നു.
രോ​ഗല​ക്ഷ​ണം ഉ​ള്ള​വ​ർ മാ​ത്രം പ​രി​ശോ​ധ​യ്ക്കെ​ത്തു​ന്ന​താ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ന്ന​തി​ന് കാ​ര​ണം. പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യി​ട്ടു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തും രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​തി​നി​ട​യാ​ക്കു​ന്നു​ണ്ട്.
വ്യാ​പാ​രി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന അ​ശാ​സ്ത്രീ​യ ന​ട​പ​ടി​ക​ളി​ൽ നി​ന്നും അ​ധി​കൃ​ത​ർ പി​ന്തി​രി​യ​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.