പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ട​ണം
Thursday, July 22, 2021 10:29 PM IST
തൊ​ടു​പു​ഴ: കാ​ലാ​വ​ധി തീ​രാ​റാ​യ 493 പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ൾ ആ​റ് മാ​സ​ത്തേ​ക്കെ​ങ്കി​ലും നീ​ട്ടി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ മോ​നി​ച്ച​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ റാ​ങ്കു​ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി തീ​ർ​ക്കു​ന്ന നി​ഷേ​ധ നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രും പി​എ​സ്‌​സി​യും സ്വീ​ക​രി​ക്കു​ന്ന​ത്. റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ​ക്ക് പ്ര​തി​കാ​ര മ​നോ​ഭാ​വ​മാ​യാ​ണ് ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ​യും നി​യ​മ​നം ന​ൽ​കാ​തെ​യും സ​ർ​ക്കാ​ർ നി​ല​പാ​ടെ​ടു​ക്കു​ന്ന​ത്. എ​ൽ​ഡി ക്ല​ർ​ക്ക്, വ​നി​താ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ, ലാ​സ്റ്റ് ഗ്രേ​ഡ് തു​ട​ങ്ങി നി​ര​വ​ധി ലി​സ്റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ആ​യി​ര​ങ്ങ​ളെ​യാ​ണ് സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​തെ​ന്ന് മോ​നി​ച്ച​ൻ കു​റ്റ​പ്പെ​ടു​ത്തി.