റോ​ഡി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭാ തീ​രു​മാ​നം
Thursday, July 22, 2021 10:29 PM IST
തൊ​ടു​പു​ഴ: ഫു​ട്പാ​ത്തി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഒ​ഴി​വാ​ക്കു​ന്ന​തി​നും റോ​ഡി​ന് കു​റു​കെ സീ​ബ്രാ​ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ഓ​ട​ക​ളു​ടെ മു​ക​ളി​ൽ സ്ലാ​ബ് ഇ​ടു​ന്ന​തി​ന് വി​ശ​ദ​മാ​യ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സീ​ബ്രാ ലൈ​നു​ക​ൾ വ​ര​യ്ക്കു​ന്ന​ത് മ​ഴ മാ​റു​ന്ന​ത​നു​സ​രി​ച്ച് ന​ട​ത്തു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കാ​ഞ്ഞി​ര​മ​റ്റം ബൈ​പ്പാസി​ന്‍റെ തു​ട​ക്കം മു​ത​ലു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, പു​ളി​മൂ​ട് ജം​ഗ്ഷ​ൻ മു​ത​ൽ കി​ഴ​ക്കേ​യ​റ്റം വ​രെ​യു​ള്ള റോ​ഡി​ൽ തി​ര​ക്കു​ള്ള സ​മ​യ​ത്തെ ലോ​ഡിം​ഗ്-​അ​ണ്‍​ലോ​ഡിം​ഗ് വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.
ഫു​ട്പാ​ത്തു​ക​ളി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് നീ​ട്ടി​യെ​ടു​ത്തി​രി​ക്കു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ, പി​ഡ​ബ്ല്യു​ഡി, പോ​ലീ​സ്, എ​ൻ​യു​എ​ൽ​എം എ​ന്നി​വ​ർ ചേ​ർ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ക​ച്ച​വ​ട​ക്കാ​ർ സ്വ​യം അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് അ​സി എ​ൻ​ജി​നി​യ​ർ ബി​ബി​ൻ ജോ​ർ​ജ്, ഓ​വ​ർ​സി​യ​ർ അ​ജി​ത് കൃ​ഷ്ണ​ൻ, തൊ​ടു​പു​ഴ എ​സ്ഐ ബൈ​ജു പി. ​ബാ​ബു, ന​ഗ​ര​സ​ഭ അ​സി.​എ​ൻ​ജി​നി​യ​ർ എ.​എ​സ്.​സു​ധീ​പ്, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ അ​ജി​ത്കു​മാ​ർ, ന​ഗ​ര​സ​ഭ സി​റ്റി മി​ഷ​ൻ മാ​നേ​ജ​ർ ജോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.