വാ​ക്സി​ൻ സെ​ന്‍റ​റു​ക​ൾ തീ​രു​മാ​നി​ച്ച​തി​ൽ അ​പാ​ക​ത: പ്ര​തി​ഷേ​ധം വ്യാ​പ​കം
Thursday, July 22, 2021 10:30 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ വാ​ക്സി​ൻ സെ​ന്‍റ​റു​ക​ൾ തീ​രു​മാ​നി​ച്ച​തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. സ​മ​രം വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ദീ​പ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. 14, 16, 17, 18, 19, 20, 25, 26, 27 എ​ന്നീ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ കാ​രി​ക്കോ​ട് നൈ​നാ​രു മോസ്ക്കിന്‍റെ ഹാ​ളി​ൽ നി​ന്നും പാ​റ​ക്ക​ട​വ് പി​എ​ച്ച്സി​യി​ലേ​ക്ക് മാ​റ്റി​യ​ത് മൂ​ലം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്.
500 രൂ​പ ഓ​ട്ടോ ചാ​ർ​ജ് ന​ൽ​കി വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ന് എ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഡി​എം​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ അ​വ​രു​ടെ സൗ​ക​ര്യാ​ർ​ഥ​മാ​ണ് സെ​ന്‍റ​റു​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. ആ​ദ്യ ഡോ​സ് എ​ടു​ത്ത പ​ല​ർ​ക്കും സ​മ​യം ക​ഴി​ഞ്ഞി​ട്ടും ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും നി​ല​നി​ൽ​ക്കു​ന്നു.
അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​നും ക​ള​ക്ട​റെ​യും ഡി​എം​ഒ​യെ​യും നേ​രി​ൽ ക​ണ്ടു ച​ർ​ച്ച ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ.​ ക​രിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​എ​സ്. രാ​ജ​ൻ, ഷീ​ജ ഷാ​ഹു​ൽ, ബി​ന്ദു പ​ത്മ​കു​മാ​ർ, ജോ​സ​ഫ് ജോ​ണ്‍, സ​നു കൃ​ഷ്ണ​ൻ, പി.​ജി. രാ​ജ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.