പെ​രു​മ​ഴ​യി​ൽ വ്യാ​പ​ക നാ​ശം
Friday, July 23, 2021 10:13 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. പാ​റ​ത്തോ​ട്, നെ​ടു​ങ്ക​ണ്ടം, മു​ണ്ടി​യെ​രു​മ, പാ​ന്പാ​ടും​പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പാ​റ​ത്തോ​ട്ടി​ൽ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ​തു​ട​ർ​ന്ന് നാ​ലു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

കാ​റ്റി​ലും മ​ഴ​യി​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. മേ​ലേ​ച്ചി​ന്നാ​ർ - പെ​രി​ഞ്ചാം​കു​ട്ടി റോ​ഡി​ന്‍റെ സൈ​ഡ് ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.
മു​ണ്ടി​യെ​രു​മ മൂ​ന്നു​മു​ക്കി​ൽ ര​ണ്ടു വീ​ടു​ക​ൾ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ന​ടു​വീ​ടി​ൽ ദേ​വ​സ്യ ജോ​സ​ഫ്, പു​ളി​ഞ്ചു​വ​ള്ളി​ൽ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ഇ​വ​രു​ടെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ക​ൽ​ക്കെ​ട്ടും മ​റ്റും ഇ​ടി​ഞ്ഞ് മു​ണ്ടി​യെ​രു​മ - കോ​ന്പ​യാ​ർ റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​ത​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

പ്ര​ദേ​ശ​ത്ത് കാ​റ്റും മ​ഴ​യും തു​ട​രു​ന്ന​തി​നാ​ൽ വീ​ടി​നു​സ​മീ​പ​ത്തെ തെ​ങ്ങ് ഉ​ൾ​പ്പെടെ​യു​ള്ള മ​ര​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​റി​ച്ചു​മാ​റ്റി. സ്ഥ​ല​ത്ത് പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ. പ്ര​ദീ​പ്, വാ​ർ​ഡ് മെ​ന്പ​ർ വി​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു.

പാ​റ​ത്തോ​ട് മെ​ട്ട​കി​ലി​ൽ പാ​റ​യ്ക്ക​ൽ ര​ങ്ക​രാ​ജ​ൻ, വീ​ര​ഭാ​സ്ക​ർ, ആ​കാ​ശ് ഭ​വ​നി​ൽ വേ​ൽ​മു​രു​ക​ൻ എ​ന്നി​വ​രു​ടെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ഭി​ത്തി​ക​ൾ​ക്ക് വി​ള്ള​ൽ വീ​ണ​തി​നാ​ൽ ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. ഇ​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

അ​ടി​മാ​ലി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ആ​ന​ച്ചാ​ൽ മ​ന്നാ​ക്കു​ടി​യി​ൽ വീ​ടു ത​ക​ർ​ന്നു. മ​രു​ത​നാ​ക്കു​ന്നേ​ൽ ഷൈ​ജ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.

വ​ലി​യ ശ​ബ്ദം​കേ​ട്ട് ഷൈ​ജ​നും ഭാ​ര്യ ഷി​ജി​യും ര​ണ്ടു മ​ക്ക​ളേ​യും​കൂ​ട്ടി പു​റ​ത്തി​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെട്ട​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

കു​ഞ്ചി​ത്ത​ണ്ണി വി​ല്ലേ​ജ് ഓ​ഫീ​സ​റും വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മ​റ്റു​ദ്യോ​ഗ​സ്ഥ​രും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ഉ​പ്പു​ത​റ: ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ് ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചു.

വ​ള​കോ​ട് പ്ലാ​മൂ​ട് മ​റ്റ​ത്തി​ൽ ടോ​മി​ച്ച​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വ​ൻ​മ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ക​ട​പു​ഴ​കി വീ​ണ​ത്.

ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​ച്ച​ത്. മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

40 ഇ​ഞ്ചി​നു മു​ക​ളി​ൽ വ​ണ്ണ​മു​ള്ള വ​ൻ​മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലും മ​രം ക​ട​പു​ഴ​കി വീ​ണി​ട്ടു​ണ്ട്.