കാ​ട്ടാ​ന​ശ​ല്യവും രൂ​ക്ഷമായി
Friday, July 23, 2021 10:13 PM IST
നെ​ടു​ങ്ക​ണ്ടം: പു​ഷ്പ​ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി​ക​ളാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. തെ​റ്റാ​ലി​ക്ക​ൽ ജ​യ്മോ​ൻ ജേ​ക്ക​ബ്, കു​ന്നേ​ൽ ജോ​സു​കു​ട്ടി, സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ സ്ഥ​ല​ത്താ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​നാ​ശ​മു​ണ്ടാ​ക്കി​യ​ത്. കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്തെ ഏ​ലം, വാ​ഴ കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു.
കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ പു​ഷ്പ​ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ടി​ൽ ത​മി​ഴ്നാ​ട് നി​ർ​മി​ച്ച വാ​ച്ച്ട​വ​റി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്. ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യി​ൽ​നി​ന്നും എ​ത്തി​യ കാ​ട്ടാ​ന​ക​ൾ പ്ര​ദേ​ശ​ത്ത് ഭീ​തി​വി​ത​ച്ചു. കാ​ട്ടാ​ന​ക​ൾ ത​മി​ഴ്നാ​ട് വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.
സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ്, റ​വ​ന്യു വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ. പ്ര​ദീ​പ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്.​എ​ൽ. പ്ര​കാ​ശ്കു​മാ​ർ, കെ.​ജി. മു​ര​ളി, പി.​ആ​ർ. സു​ധീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ശ​ന​ഷ്ട​മു​ണ്ടാ​യ സ്ഥ​ല​ത്തെ വി​വ​ര​ങ്ങ​ൾ ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റും. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വി​ടെ അ​ടി​യ​ന്ത​ര​മാ​യി സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. കാ​ട്ടാ​ന ഇ​റ​ങ്ങി​യ​തോ​ടെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ കാ​ഞ്ഞി​ര​വേ​ലി​യി​ൽ കാ​ട്ടാ​ന​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി കു​ടും​ബ​ങ്ങ​ൾ. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കൊ​പ്പം കാ​ട്ടാ​ന​ശ​ല്യം​കൂ​ടി രൂ​ക്ഷ​മാ​യ​തോ​ടെ ജീ​വി​തം ദു​ഃസ​ഹ​മാ​യ​താ​യി കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു. ജ​ന​വാ​സ​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന വ​ന​മേ​ഖ​ല​ക​ളി​ൽ​നി​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക​ളാ​ണ് കാ​ഞ്ഞി​ര​വേ​ലി ഭാ​ഗ​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. നേ​ര​മി​രു​ണ്ടാ​ൽ കാ​ട്ടാ​ന​ക​ളെ ഭ​യ​ന്ന് ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.