കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടു​ള്ള നീ​തി​പോ​ലും ക​ർ​ഷ​ക​രോ​ടി​ല്ലെ​ന്ന്
Friday, July 23, 2021 10:13 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി കാ​ഞ്ഞി​ര​വേ​ലി മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സി​നു​മു​ന്പി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​വേ​ലി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം വ​ർ​ധി​ച്ചു​വ​രി​ക​യും ക​ർ​ഷ​ക​രു​ടെ ദേ​ഹ​ണ്ഡ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ട് പു​ല​ർ​ത്തു​ന്ന നീ​തി​പോ​ലും സ​ർ​ക്കാ​ർ ക​ർ​ഷ​ക​രോ​ട് കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് റോ​യി കെ. ​പൗ​ലോ​സ് ആ​രോ​പി​ച്ചു. മു​ൻ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സോ​ളി ജീ​സ​സ്, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​യ​ത്തം​ഗ​ങ്ങ​ളാ​യ ദീ​പാ രാ​ജീ​വ്, ബാ​ബു പി. ​കു​ര്യാ​ക്കോ​സ്, ക​വ​ള​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ന്‍റ് ചാ​ക്കോ,പ​ഞ്ചാ​യ​ത്തം​ഗം സൗ​മ്യ, കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ഷി, ജോ​ണി, സി​ബി, കെ.​പി. ബേ​ബി, ജോ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.