ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യ സ​ഹോ​ദ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Saturday, July 24, 2021 10:10 PM IST
കു​ള​മാ​വ്: ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ മ​ത്സ്യം പി​ടി​ക്കാ​ൻ പോ​യി കാ​ണാ​താ​യ സ​ഹോ​ദ​ര​ങ്ങ​ളെ നാ​ലാം​ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ സ്കൂ​ബാ ടീ​മും എ​ൻ​ടി​ആ​ർ എ​ഫ് സം​ഘ​വും ഇ​ന്ന​ലെ ഉൗ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി.
റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക് ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. എ​ഡി​എം ഷൈ​ജു പി.​ജേ​ക്ക​ബ്, ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സ​ന്‍റ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണാ​താ​യ ച​ക്കി​മാ​ലി കോ​യി​പ്പു​റ​ത്ത് ബി​ജു​വി​ന്‍റെ​യും, ബി​നു​വി​ന്‍റെ​യും വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഇ​ന്ന​ലെ കു​ള​മാ​വി​ൽ എ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​വ​ര​ങ്ങ​ൾ തി​ര​ക്കി. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തും. തി​ര​ച്ചി​ൽ ഇ​ന്ന​ലെ അ​ഞ്ചോ​ടെ അ​വ​സാ​നി​പ്പി​ച്ചു. യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​ങ്ക​യ​ത്ത് ഷെ​ഡ് കെ​ട്ടി രാ​ത്രി ജ​ലാ​ശ​യ​ത്തി​നു​സ​മീ​പം താ​മ​സി​ച്ചു നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. നേ​വി​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ എ​ത്തി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.