ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ സി​നി​മ ഷൂ​ട്ടിം​ഗ്: അ​ന്പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സ്
Saturday, July 24, 2021 10:10 PM IST
തൊ​ടു​പു​ഴ: കാ​റ്റ​ഗ​റി-​ഡി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ക​ർ​ശ​ന കോ​വി​ഡ് നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്ന കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു​വ​ന്ന സി​നി​മ ചി​ത്രീ​ക​ര​ണം നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു. ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന മി​ന്ന​ൽ മു​ര​ളി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ത​ട​സ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം ലം​ഘി​ച്ച് സി​നി​മ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തി​നും കൂ​ട്ടം​കൂ​ടി​യ​തി​ന്‍റെ​യും പേ​രി​ൽ സി​നി​മ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ അ​ന്പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു സി​നി​മ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് ചി​ത്രീ​ക​ര​ണം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ നി​ല​പാ​ട്. പി​ന്നീ​ട് പോ​ലീ​സും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും എ​ത്തി ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
സി​നി​മ​യ്ക്കാ​യി ഏ​താ​നും ദി​വ​സം​മു​ൻ​പ് കു​മാ​ര​മം​ഗ​ല​ത്ത് വ​ലി​യ ചെ​ല​വി​ൽ സെ​റ്റ് ഒ​രു​ക്കി​യി​രു​ന്ന​താ​ണെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ദേ​ശം ഡി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ സ​ന്പ​ർ​ക്കം ഒ​ഴി​വാ​കു​ന്ന രീ​തി​യി​ൽ ഇ​ൻ​ഡോ​ർ ഷൂ​ട്ടിം​ഗ് മാ​ത്ര​മാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നു​മാ​ണ് സി​നി​മ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.
2019 ൽ ​ആ​രം​ഭി​ച്ച മി​ന്ന​ൽ മു​ര​ളി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഏ​താ​നും സീ​നു​ക​ൾ വീ​ണ്ടും ചി​ത്രീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ ബേ​സി​ൽ ജോ​സ​ഫും ടൊ​വി​നൊ​യും ബൈ​ജു​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം എ​ത്തി​യ​ത്. ഷൂ​ട്ടിം​ഗ് ത​ട​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ഇ​വ​ർ മ​ട​ങ്ങി.
പ​ഞ്ചാ​യ​ത്ത് ഡി -​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് പോ​ലീ​സ് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി വാ​ഹ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കെ​തി​രെ​പോ​ലും കേ​സെ​ടു​ത്തെ​ന്ന് പ​രാ​തി​യു​യ​ർ​ന്നു. ഇ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സി​നി​മ ഷൂ​ട്ടിം​ഗി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് സി​നി​മാ​ക്കാ​രു​ടെ ഇ​ഷ്ട​ലൊ​ക്കേ​ഷ​നാ​യ തൊ​ടു​പു​ഴ​യി​ൽ സി​നി​മ ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ച​ത്.