എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ​യെ​ഴു​തി​യ 24 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ്
Sunday, July 25, 2021 10:03 PM IST
മു​ട്ടം: ഗ​വ. പോ​ളി​ടെ​ക്നി​ക്ക്, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 24 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ട്ടം ടൗ​ണ്‍ പ​ള്ളി​യി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തി​ൽ 19 വി​ദ്യാ​ർ​ഥി​ക​ൾ മു​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ​യും അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ.​പോ​ളി ടെ​ക്നി​ക്ക് കോ​ള​ജി​ലെ​യു​മാ​ണ്. വ്യാ​ഴാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 45 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 24 പേ​ർ വി​ദ്യാ​ർ​ഥി​ക​ളും 18 പേ​ർ മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തു​ള്ള​വ​രും മൂ​ന്നു പേ​ർ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം ​സ്റ്റേ​ക​ളി​ൽ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളും ആ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
സ്വ​കാ​ര്യ ഹോം ​സ്റ്റേ​ക​ളി​ൽ നി​ന്ന് എ​ത്തി​യ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചു​മ, പ​നി, ക്ഷീ​ണം ഉ​ൾ​പ്പെടെ​യു​ണ്ടെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​രെ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ചെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
പ​രീ​ക്ഷ​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​നി​റ്റൈ​സ​ർ ഉ​ൾ​പ്പെടെ​യു​ള്ള കോ​വി​ഡ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഒ​രു​ക്കി​യി​ല്ല എ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് വേ​ണ്ടി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വി​ദൂ​ര ജി​ല്ല​ക​ളി​ൽ നി​ന്ന് ഇ​വി​ടെ എ​ത്തി​യ​ത്.
ഇ​വ​ർ​ക്ക് സ്വ​ന്തം വീ​ടി​ന​ടു​ത്ത് പ​രീ​ക്ഷ എ​ഴു​താ​ൻ സൗ​ക​ര്യം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ർ മു​ട്ടം കാ​ന്പ​സു​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക​ൾ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മാ​ണ് എ​ഴു​തി​യി​രു​ന്ന​ത്. ഇ​ത് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളേ​യും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.