ദു​ര​ന്ത നി​വാ​ര​ണ​സേ​ന മൂ​ന്നാ​റി​ൽ
Sunday, July 25, 2021 10:05 PM IST
മൂ​ന്നാ​ർ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ നേ​രി​ടാ​ൻ മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ​ത്തി. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള 25 അം​ഗ സം​ഘ​മാ​ണ് മൂ​ന്നാ​റി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​ക​യും മ​ഴ തു​ട​ർ​ന്നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ മൂ​ന്നാ​ർ - ദേ​വി​കു​ളം റോ​ഡി​ലെ മ​ണ്ണ് നീ​ക്കം​ചെ​യ്ത് ടെ​ലി​ഫോ​ണ്‍ ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും മ​റ്റു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദു​ര​ന്ത​നി​വാ​ര​ണ സേ​ന ഇ​ന്ന​ലെ നേ​തൃ​ത്വം ന​ൽ​കി. മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തുട​ർ​ന്ന് ദേ​വി​കു​ളം മേ​ഖ​ല​യി​ലേ​ക്കു​ള്ള ടെ​ലി​ഫോ​ണ്‍ ബ​ന്ധം നി​ല​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം പെ​ട്ടി​മു​ടി​യി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്.