ആ​ദി​വാ​സി​ക​ൾ ആ​റു ക​ട​ക്കു​ന്ന​ത് അ​പ​ക​ടപാ​ത​യി​ലൂ​ടെ
Monday, July 26, 2021 11:52 PM IST
മ​റ​യൂ​ർ: ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ച​ന്പ​ക്കാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ദി​വാ​സിക്കുടി നി​വാ​സി​ക​ൾ​ക്ക് പാന്പനാർ ക​ട​ക്കാ​ൻ അ​പ​ക​ര​മാ​യ പാ​ല​ത്തി​ലൂ​ടെ ക​യ​റു​പി​ടി​ച്ച് ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി. കു​ടി​യി​ലേ​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ആ​റി​ന് കു​റു​കെ നി​ർ​മി​ച്ച പാ​ലം പൊ​ളി​ച്ചു പു​തി​യ പാ​ലം നി​ർ​മി​ക്കു​ക​യാ​ണ്.
പാ​ല​ത്തി​ന്‍റെ ഒ​രു​വ​ശ​ത്ത് താ​ത്ക്കാ​ലി​ക ന​ട​പാ​ത​യാ​യി മ​ര​പ്പാ​ലം നി​ർ​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ആ​റ്റി​ൽ വെ​ള്ളം കൂ​ടി​യ​തോ​ടെ മ​ര​പ്പാ​ലം ഒ​ലി​ച്ചു​പോ​യി. ഇ​തോ​ടു​കൂ​ടി കു​ടി നി​വാ​സി​ക​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യാ​യി. ഇ​പ്പോ​ൾ ഇ​വ​ർ ന​ട​ക്കു​ന്ന​ത് നി​ർ​മാ​ണ​ത്തി​ലു​ള്ള പാ​ല​ത്തി​ന്‍റെ വീ​തി​കു​റ​ഞ്ഞ ബീ​മി​ലൂ​ടെ​യാ​ണ്.
ആ​റ്റി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ഇ​രു​വ​ശ​വും ക​യ​ർ കെ​ട്ടി​യി​ട്ടു​ണ്ട്. അ​തി​ൽ പി​ട​ച്ചാ​ണ് ന​ട​ത്തം. അ​ടി​യ​ന്തര​മാ​യി പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്ന​താ​ണ് ആ​ദി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.