ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
Tuesday, July 27, 2021 10:05 PM IST
ചെ​റു​തോ​ണി: റ​ബ​ർ ചി​ര​ട്ട​പ്പാ​ലി​നെ (ക​പ്പ്ല​ബ് റ​ബ​ർ) ബ്യൂ​റോ ഓ​ഫ് ഇ​ൻ​ഡ്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡി​ന്‍റെ (ബി​ഐ​എ​സ്) കീ​ഴി​ൽ കൊ​ണ്ടു​വ​ന്ന് ഇ​റ​ക്കു​മ​തി​ചെ​യ്യാ​ൻ ന​ട​ത്തു​ന്ന നീ​ക്കം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജു അ​ല​ക്സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ൽ​പാ​ദ​ന ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ൽ റ​ബ​ർ ക​ർ​ഷ​ക​ർ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. റ​ബ​ർ സം​ഭ​ര​ണ​വി​ല കി​ലോ​യ്ക്ക് 250 രൂ​പ​യാ​ക്കു​മെ​ന്നു​പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ൽ​വ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​മാ​നം പി​ൻ​വ​ലി​പ്പി​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ര​ള എം​പി​മാ​രും സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.