ക​ല്ലാ​ർ പാ​ല​ത്തി​ലെ അ​പ​ക​ട ഗ​ർ​ത്ത​ങ്ങ​ൾ മൂ​ട​ണ​മെ​ന്ന്
Tuesday, July 27, 2021 10:05 PM IST
അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ ക​ല്ലാ​ർ പാ​ല​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന കു​ഴി​ക​ൾ അ​ട​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
പാ​ല​ത്തി​ന്‍റെ ന​ടു​വി​ലാ​യി കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി രൂ​പം​കൊ​ണ്ട കു​ഴി​യി​ൽ​നി​ന്നും ഇ​രു​ന്പു​ക​ന്പി​ക​ൾ മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്നു​ണ്ട്. റോ​ഡി​ൽ നി​ന്നും പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റി​ള​കി റോ​ഡി​നു​കു​റു​കെ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
കു​ഴി​ക​ൾ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ക​യാ​ണ്.
മ​ഴ​പെ​യ്യു​ന്ന സ​മ​യ​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​തി​നാ​ൽ കു​ഴി​ക​ൾ ചെ​റു​വാ​ഹ​ന യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ​വ​രു​ന്ന​ത് അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.
കു​ഴി​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ട​യ്ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.