മൂ​ന്നാ​ർ കോ​ള​ജ് കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി
Wednesday, July 28, 2021 10:14 PM IST
മൂ​ന്നാ​ർ: മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ​തു​ട​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മൂ​ന്നാ​ർ സ​ർ​ക്കാ​ർ കോ​ള​ജ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ദേ​ശീ​യ പാ​ത​യോ​ര​ത്ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​നി​ൽ​ക്കു​ന്ന ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളു​മാ​ണ് ആ​ദ്യം പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ കെ​ട്ടി​ടം പൂ​ർ​ണ​മാ​യി പൊ​ളി​ക്കും.

കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​ജി​നു​സ​മീ​പം ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. മ​ഴ​ക്കാ​ല ആ​രം​ഭ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.