കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു, വി​വാ​ഹം, സം​സ്കാ​ര ച​ട​ങ്ങി​ന് 20 പേ​ർ .
Wednesday, July 28, 2021 10:14 PM IST
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സി,​ഡി കാ​റ്റ​ഗ​റി​യി​ൽ വ​രു​ന്ന ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തും. നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​വു​ള്ള എ, ​ബി കാ​റ്റ​ഗ​റി​യി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന​ലെ വ​രെ 15 പ​ഞ്ചാ​യ​ത്തു​ക​ൾ സി,​ഡി കാ​റ്റ​ഗ​റി​യി​ൽ വ​ന്നി​ട്ടു​ണ്ട്.
വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ഇ​വ​യി​ൽ 20 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. എ​ന്നാ​ൽ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി 20 പേ​രെ വീ​തം പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. വി​വി​ധ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കാ​നി​രി​ക്കു​ന്ന​തി​നാ​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡം നി​ർ​ബ​ന്ധ​മാ​ക്ക​ണം.

കൂ​ടു​ത​ൽ ടെ​സ്റ്റ് ന​ട​ത്തും
ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മൊ​ബൈ​ൽ വാ​ക്സി​നേ​ഷ​ൻ യൂ​ണി​റ്റി​ലൂ​ടെ പ​ര​മാ​വ​ധി പേ​ർ​ക്ക് കു​ത്തി​വ​യ്പ് ന​ൽ​കും. ഇ​തു​വ​രെ ജി​ല്ല​യി​ലെ അ​ഞ്ച് ല​ക്ഷം പേ​ർ​ക്ക് ആ​ദ്യ​ഡോ​സും ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി​യി​ട്ടു​ണ്ട്. മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ മാ​ത്രം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
കോ​വി​ഡ് ബാ​ധ കൂ​ടു​ത​ലു​ള്ള കോ​ള​നി​ക​ളി​ലെ ആ​ളു​ക​ളെ ഡോ​മി​സ​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റും. രോ​ഗം ബാ​ധി​ച്ച​വ​ർ പു​റ​ത്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളി​ലെ ക്ര​മാ​തീ​ത​മാ​യ തി​ര​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് നി​ർ​ദേ​ശി​ച്ചു. മാ​ത്ര​മ​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ല. വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് അ​ത് ഉൗ​ർ​ജി​ത​മാ​യി വി​ത​ര​ണം ചെ​യ്യും.

തോ​ട്ടം മേ​ഖ​ല​യി​ൽ
ക​ർ​ശ​ന നി​യ​ന്ത്ര​ണം
തോ​ട്ടം മേ​ഖ​ല​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി വ​ലി​യ​തോ​തി​ൽ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നും ത​ട​യു​ന്ന​തി​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബ​സു​ക​ളി​ലും മ​റ്റു വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലു​മാ​ണ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും ക​ട്ട​പ്പ​ന മേ​ഖ​ല​യി​ലാ​ണ് ഇ​ത് കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​ൻ തൊ​ഴി​ൽ​വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. അ​താ​ത് തോ​ട്ട​ങ്ങ​ളു​ടെ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ പേ​രി​ൽ​ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കും. എ, ​ബി കാ​റ്റ​ഗ​റി​യി​ൽ വ​രു​ന്ന ഇ​ട​ങ്ങ​ളി​ൽ സി​നി​മ, സീ​രി​യ​ൽ ഇ​ൻ​ഡോ​ർ ഷൂ​ട്ടിം​ഗ് മാ​ത്ര​മേ അ​നു​വ​ദി​ക്കു. ഡി ​കാ​റ്റ​ഗ​റി​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ത​ത്കാ​ലം നി​ർ​ത്തി​വ​യ്ക്ക​ണം. ന​ഷ്ട​പ്പെ​ടു​ന്ന തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പി​ന്നീ​ട് ക്ര​മീ​ക​രി​ച്ചു​ന​ൽ​കും