ന​വീ​ക​രി​ച്ച ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 28, 2021 10:14 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഓ​ണ്‍​ലൈ​ൻ ആ​യി നി​ർ​വ​ഹി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഡ​യ​റ​ക്ട​ർ എ​സ്. കാ​ർ​ത്തി​കേ​യ​ൻ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗം ടി.​ബി. സു​ബൈ​ർ, ഭാ​ഗ്യ​ക്കു​റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സു​ചി​ത്ര കൃ​ഷ്ണ​ൻ , ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ ലി​സി​യ​മ്മ ജോ​ർ​ജ് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​എം. നാ​രാ​യ​ണ​ൻ, ടി.​എ​സ്. ബാ​ബു, അ​നി​ൽ ആ​നി​ക്ക​നാ​ട്, ടി.​എ​സ് ബാ​ബു, ര​മ​ണ​ൻ പ​ട​ന്ന​യി​ൽ, ജോ​മോ​ൻ തെ​ക്കും​ഭാ​ഗം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​സും കാ​റു കൂ​ട്ടി​യി​ടി​ച്ചു

ക​ട്ട​പ്പ​ന: വാ​ഴ​വ​ര​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു. വാ​ഴ​വ​ര ഒ​ന്പ​താം മൈ​ലി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും അ​ടി​മാ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​ലൈ​റ്റ് ബ​സും എ​തി​രേ​വ​ന്ന കാ​റും വാ​ഴ​വ​ര ഒ​ന്പ​താം മൈ​ലി​നു സ​മീ​പ​ത്തു​ള്ള വ​ള​വി​ലാ​ണ് ഇ​ടി​ച്ച​ത്. കാ​റി​ൽ യാ​ത്ര ചെ​യ്ത​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.