ഇ​ട​തു നേ​താ​ക്ക​ൾ മാ​പ്പു​പ​റ​യ​ണം: മാ​ത്യു സ്റ്റീ​ഫ​ൻ
Thursday, July 29, 2021 9:58 PM IST
തൊ​ടു​പു​ഴ: കെ.​എം. മാ​ണി​യെ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ച് നി​യ​മ​സ​ഭ​യി​ൽ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചും കൈ​യാ​ങ്ക​ളി ന​ട​ത്തി​യും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ച്ച ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ൾ ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു സ്റ്റീ​ഫ​ൻ എ​ക്സ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളോ​ടു​ള്ള കോ​ട​തി​യു​ടെ സ​മീ​പ​നം വ്യ​ക്ത​മാ​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ സു​പ്രീം കോ​ട​തി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ൽ ഗു​ണ്ടാ​യി​സ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രെ​പോ​ലും മ​ന്ത്രി​മാ​രാ​ക്കി ഇ​വി​ടെ എ​ന്തു​ചെ​യ്താ​ലും ആ​രും ചോ​ദി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ട് അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഖാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് മാ​ത്യു സ്റ്റീ​ഫ​ൻ മു​ന്ന​റി​യി​പ്പു​ന​ൽ​കി.