ആ​കാ​ശ​വാ​ണി​യെ ജ​ന​കീ​യ​മാ​ക്കി​യ പ്ര​ദീ​പ്കു​മാ​ർ വി​ര​മി​ക്കു​ന്നു
Thursday, July 29, 2021 9:58 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ലെ എ​ഫ് എം ​റേ​ഡി​യോ പ്ര​ക്ഷേ​പ​ണ​ത്തി​ന്‍റെ ആ​ദ്യ​കാ​ല സാ​ര​ഥി​ക​ളി​ലൊ​രാ​ളാ​യ ആ​കാ​ശ​വാ​ണി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ (പ്രോ​ഗ്രാം) ഡി.​പ്ര​ദീ​പ് കു​മാ​ർ ആ​കാ​ശ​വാ​ണി​യി​ൽ നി​ന്നു വി​ര​മി​ക്കു​ന്നു.
ഗ്ര​ന്ഥ​കാ​ര​നും പ്ര​ക്ഷേ​പ​ണ ച​രി​ത്ര​കാ​ര​നും കൂ​ടി​യാ​യ ഇ​ദ്ദേ​ഹം 31ന് ​ദേ​വി​കു​ളം എ​ഫ്എം നി​ല​യ​ത്തി​ൽ നി​ന്നാ​ണ് വി​ര​മി​ക്കു​ന്ന​ത്. നേ​ര​ത്തെ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, മ​ഞ്ചേ​രി നി​ല​യ​ങ്ങ​ളു​ടെ പ്രോ​ഗ്രാം മേ​ധാ​വി​യാ​യി​രു​ന്നു.
1992 മെ​യ് എ​ട്ടി​ന് തൃ​ശൂ​ർ നി​ല​യ​ത്തി​ൽ പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടീ​വാ​യി ചേ​ർ​ന്ന പ്ര​ദീ​പ് കു​മാ​ർ കേ​ര​ള​ത്തി​ലെ ആ​ദ്യ എ​ഫ് എം ​നി​ല​യ​മാ​യ കൊ​ച്ചി എ​ഫ്എ​മ്മി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു വ​ഹി​ച്ചു. ഇ​ക്കാ​ല​ത്താ​ണ് അ​വി​ടെ നി​ന്ന് പൂ​ർ​ണ തോ​തി​ൽ പ്ര​ക്ഷേ​പ​ണം തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ പ്ര​തി​ദി​ന നി​യ​മ പ​രി​പാ​ടി​യാ​യ നി​യ​മ​വേ​ദി (കൊ​ച്ചി എ​ഫ്.​എം), കം​പ്യൂ​ട്ട​റി​നെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ പ്ര​തി​ദി​ന പ​രി​പാ​ടി​യാ​യ സൈ​ബ​ർ ജാ​ല​കം (തൃ​ശൂ​ർ), പ്ര​തി​ദി​ന നാ​ട​ക പ​ര​ന്പ​ര​യാ​യ അ​ര​ങ്ങ് (കോ​ഴി​ക്കോ​ട്), കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി ’നേ​ർ​വ​ഴി’(​തി​രു​വ​ന​ന്ത​പു​രം), റേ​ഡി​യോ ഗൈ​ഡ് (തി​രു​വ​ന​ന്ത​രം,കൊ​ച്ചി, മ​ഞ്ചേ​രി), കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഫോ​ണ്‍​ഇ​ൻ പ​രി​പാ​ടി കു​ട്ടി റോ​ക്സ്’, യു​വാ​ക്ക​ൾ​ക്കാ​യി ഹ​ലോ യൂ​ത്ത് (മ​ഞ്ചേ​രി), ദി​ൽ സേ(​കൊ​ച്ചി),ഹൈ​റേ​ഞ്ച് വൃ​ത്താ​ന്തം (ദേ​വി​കു​ളം) തു​ട​ങ്ങി​യ​വ ഇ​തി​ലു​ൾ​പ്പെ​ടും. 11 പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​ർ മാ​ധ്യ​മ പു​ര​സ്ക്കാ​രം, ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.